കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ കണ്ടുമുട്ടി…😍😍 ജൂനിയർ ചീരുവിനെ കാണാൻ അഹാനയും കുടുംബവും🤗🤗

കാത്തിരിപ്പിനൊടുവിൽ ഞങ്ങൾ കണ്ടുമുട്ടി…😍😍 ജൂനിയർ ചീരുവിനെ കാണാൻ അഹാനയും കുടുംബവും🤗🤗 അന്യഭാഷ താരമാണെങ്കില്‍ക്കൂടിയും മേഘ്‌ന രാജിനെ കേരളക്കരയും മലയാളികളും ഹൃദയത്തിലേറ്റിയിരുന്നു. യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്ന മലയാളത്തിലേക്ക് എത്തിയത്. ബ്യൂട്ടിഫുളിലെ അഞ്ജലിയെ അവതരിപ്പിച്ചതോടെയായിരുന്നു മലയാളത്തിൽ താരത്തിന് മികവുറ്റ അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയത്. മഴനീര്‍ത്തുള്ളിയായെത്തിയ പ്രിയതാരത്തെ പ്രേക്ഷകരും നെഞ്ചിലേറ്റുകയായിരുന്നു. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് മേഘ്‌നയും ചിരഞ്ദജീവി സര്‍ജയും വിവാഹിതരായത്.

തമിഴകത്തിന്റെ പ്രിയപ്പെട്ട നടൻ അര്‍ജുന്‍ സര്‍ജയുടെ മരുമകനാണ് ചീരുവെന്ന ചിരഞ്ജീവി സര്‍ജ. അദ്ദേഹത്തിന്റെ സഹോദരനായ ധ്രുവ് സര്‍ജയും സിനിമയില്‍ സജീവമാണ്. കന്നഡ സിനിമയിലെ അഭിനേതാവായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരിച്ചത്.39 കാരനായ ചിരഞ്ജീവി സര്‍ജ വിട വാങ്ങുമ്പോൾ മേഘ്ന നാലു മാസം ഗർഭിണിയായിരുന്നു. തങ്ങളുടെ കുഞ്ഞതിഥി എത്തും മുന്‍പ് പ്രിയതമന്‍ പറന്നകന്നപ്പോള്‍ പൊട്ടിക്കരയുകയായിരുന്നു താരം. മേഘ്‌നയെ ആശ്വസിപ്പിച്ച് മലയാള സിനിമയിലെ താരങ്ങളും അന്ന് എത്തിയിരുന്നു.

നസ്രിയ, ഫഹദ്, ഇന്ദ്രജിത്ത് തുടങ്ങിയവരെല്ലാം മേഘ്നയേയും കു‍ഞ്ഞിനേയും സന്ദർശിക്കാൻ ഇടയ്ക്ക് അവരുടെ അടുത്ത് എത്താറുണ്ട്. ആരാധകരോട് എന്നും കുടുംബവിശേഷങ്ങൾ പങ്കുവെക്കാറുള്ള മേഘ്ന കഴിഞ്ഞ ദിവസം ഒരു ചോദ്യോത്തര വേള ആരാധകർക്ക് മാത്രമായി സംഘടിപ്പിച്ചിരുന്നു. ചിരുവിനൊപ്പമുള്ള യാത്രകളെ കുറിച്ചും മകൻ റായന്റെ വിശേഷങ്ങളെകുറിച്ചുമെല്ലാം എല്ലാം മേഘ്ന ആരാധകരോട് സംസാരിച്ചു. മലയാളികളുടെ പ്രിയ താരം നസ്രിയ നസീമുള്‍പ്പടെ യുവനായികമാരുമായി അടുത്ത ബന്ധമാണ് മേഘ്‌നയ്ക്കുള്ളത്. മേഘ്‌നയുടെ വിവാഹത്തിലും മറ്റും നസ്രിയ പങ്കെടുത്തിരുന്നു. മേഘ്‌നയ്ക്ക് അതിജീവിക്കാന്‍ കഴിയട്ടെയെന്നായിരുന്നു മലയാളക്കര ഒന്നടങ്കം പറഞ്ഞത്.

സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ പങ്കുവെച്ച പോസ്റ്റുകളിലെല്ലാം തന്നെ മേഘ്‌നയ്ക്കുള്ള സാന്ത്വനവാക്കുകളുണ്ടായിരുന്നു. കഴിഞ്ഞദിവസം മേഘ്ന രാജിനെയും മകൻ റയാനെയും കാണാനെത്തിയ താര കുടുംബത്തിന്റെ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മറ്റാരുമല്ല മലയാളികളുടെ പ്രിയതാരം അഹാനയുടേയും കുടുംബത്തിന്റെയും ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. അഹാനയുടെ ക്യാപ്‌ഷനിൽ നിന്നും ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് കുടുംബം പരസ്പരം കണ്ടുമുട്ടിയത് എന്ന് നമുക്ക് വ്യക്തമാകും.അവസാനം ഞങ്ങൾ കണ്ടുമുട്ടി എന്ന ക്യാപ്ഷ്യനോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചത്. മിനിറ്റുകൾക്കുള്ളിൽ തന്നെ ആരാധകർ ചിത്രം ഏറ്റെടുത്തുകഴിഞ്ഞു.