Mass Wedding By Mukesh Ambani Related To Anant Ambani Wedding Ceremony : ഒരു പ്രീ വെഡിങ് ആഘോഷം പോലും ഇത്രയും വലിയ വാർത്തയാകുന്ന വ്യക്തികൾ വളരെ ചുരുക്കമായിരിക്കും. വിവാഹത്തിന്റെ ആഡംബരങ്ങൾ കണ്ട് കണ്ണ് തള്ളാത്ത ആളുകൾ വളരെ കുറവ്. പറഞ്ഞുവരുന്നത് അംബാനി കുടുംബത്തിലെ ഇളമുറക്കാരന്റെ വിശേഷമാണ്.
മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെയും വധു രാധിക മെർച്ചന്റിന്റെയും വിവാഹം നടക്കാൻ പോകുന്നത് ജൂലൈ 12ന് ആണ്. ഇരുവരുടെയും പ്രണയ വിവാഹമാണ്. പ്രീ വെഡിങ് ആഘോഷം തന്നെ ഇത്ര വലിയ രീതിയിൽ നടന്നതിനാൽ വിവാഹം എപ്രകാരമായിരിക്കുമെന്ന് ഊഹിക്കാൻ പോലും സാധിക്കില്ല. വിവാഹത്തിന് രണ്ടാഴ്ച മുൻപ് തന്നെ വിവാഹ ചടങ്ങുകൾ എല്ലാം ആരംഭിക്കും എന്ന വർത്തയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന വിവരങ്ങൾ. ഇപ്പോഴിതാ ആനന്ദ് – രാധിക വിവാഹത്തോടനുബന്ധിച്ച് മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.
ആനന്ദ് അംബാനിയുടെ വിവാഹത്തോട് അനുബന്ധിച്ച് സമൂഹവിവാഹം സംഘടിപ്പിച്ചിരിക്കുകയാണ് അംബാനി കുടുംബം. പുതുജീവിതത്തിലേക്ക് കൈപിടിച്ച് കടന്നത് 50 നവ ദമ്പതികൾ ആണ്. മഹാരാഷ്ട്ര പാൽഘറിലുള്ള 50 ദമ്പതിമാരാണ് പുതു ജീവിതത്തിലേക്ക് കടന്നത്. ചൊവ്വാഴ്ച വൈകുന്നേരം 4:30 നായിരുന്നു റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ വച്ച് ഈ 50 പേരുടെയും വിവാഹം നടന്നത്. പ്രസ്തുത വിവാഹ ചടങ്ങിൽ ദമ്പതിമാരുടെ കുടുംബാംഗങ്ങൾ അടക്കം 800 പേരാണ് പങ്കെടുത്തത്. വിപുലമായ ഭക്ഷണവും, വിവിധ കലാപരിപാടികളും ചടങ്ങിനോടൊപ്പം സംഘടിപ്പിച്ചിരുന്നു.
ഈ ചടങ്ങ് ആരംഭിച്ച്, വരാനിരിക്കുന്ന വിവാഹ സീസണുകളിൽ രാജ്യത്തുടനീളമുള്ള നൂറുകണക്കിന് വിവാഹങ്ങളെ പിന്തുണയ്ക്കുമെന്നും അംബാനി കുടുംബം അറിയിച്ചു. നിതാ അംബാനിയും മുകേഷ് അംബാനിയും വിവാഹിതരാകുന്ന ദമ്പതിമാരോടും കുടുംബത്തോടും ഒപ്പം ചടങ്ങിൽ പങ്കെടുക്കുകയും വധൂവരൻമാർക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു. വാർത്ത കണ്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ വിവാഹിതരായവർക്കുള്ള ആശംസകൾ അറിയിക്കുന്നത്. ആനന്ദംബാനിയുടെയും രാധികയുടെയും വിവാഹം കാണാനാണ് ഇനി ജനങ്ങൾ കാത്തിരിക്കുന്നത്.