ഈ പിറന്നാളിന് ഇരട്ടി മധുരം.!! മഷൂറക്ക് ലക്ഷങ്ങൾ പൊടിച്ച് പിറന്നാൾ പാർട്ടി; പ്രിയതമയെ സമ്മങ്ങൾ കൊണ്ട് മൂടി ബഷീർ കുടുംബം.!! | Mashura Basheer Bashi Birthday Celebration

Mashura Basheer Bashi Birthday Celebration : സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ബഷീർ ബഷി. മോഡലും നല്ലൊരു വ്‌ളോഗറുമാണ് താരം. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസിലെ ഒന്നാമത്തെ സീസണിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ബഷീർ ബഷി. ബിഗ്ബോസിൽ വന്നതിനു ശേഷമാണ് ബഷീർ ബഷിക്ക് രണ്ടു ഭാര്യമാർ ഉണ്ടെന്ന കാര്യം പ്രേക്ഷകർ അറിയുന്നത്. നിരവധി പേർ ഇതിനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

എന്നാൽ രണ്ടു ഭാര്യമാർ ഉണ്ടായിരുന്നിട്ടും കുടുംബം വളരെ സന്തോഷകരമായാണ് മുന്നോട്ടു പോകുന്നതെന്ന കാര്യം ബഷീർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ബഷീറിന് കൂടാതെ ഭാര്യമാരായ മഷൂറയ്ക്കും സുഹാനയ്ക്കും സ്വന്തമായൊരു യുട്യൂബ് ചാനൽ ഉണ്ട്.കൂടാതെ സുഹാനയുടെ രണ്ടു മക്കൾക്കും, മഷൂറയുടെ ആറു മാസം പ്രായമായ കുഞ്ഞ് എബ്രാൻ്റ പേരിലും ബഷീർ ബഷി യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സാണ് ഇവരുടെ യുട്യൂബ് ചാനലുകൾക്കുള്ളത്.

ഇവരുടെ മൂന്നു പേരുടെയും യുട്യൂബ് ചാനലിലൂടെയാണ് ഇവർ ഇവരുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ ബഷീർ ബഷിയുടെ യുട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. മഷൂറയുടെ പിറന്നാൾ ദിനമായ നവംബർ ഒന്നിന് രാത്രി പന്ത്രണ്ട് മണിക്ക് തന്നെ ചെറിയ രീതിയിലുള്ള മഷൂറയുടെ പിറന്നാൾ ആഘോഷത്തിൻ്റെ വീഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഡ്രീം കെയ്ക്ക് മുറിച്ച് മഷൂറയുടെ പിറന്നാൾ രാത്രി ചെറിയ രീതിയിൽ ആഘോഷിക്കുകയായിരുന്നു.മഷൂറയുടെ ഇരുപത്തേഴാം പിറന്നാളായിരുന്നു. വീട്ടിലുള്ള എല്ലാവരും മഷൂറയ്ക്ക് കെയ്ക്ക് നൽകുകയും, മഷൂറയുടെ സഹോദരൻ രാത്രി 12 മണിക്ക് തന്നെ സഹോദരിയെ ഫോൺ വിളിക്കുന്നതും വീഡിയോയിൽ കാണാം. മുഹമ്മദ് സൈഖം ബഷീർ മഷൂറയ്ക്ക് പിറന്നാൾ സമ്മാനമായി ചോക്ലേറ്റ് നൽകുന്നതും വീഡിയോയിൽ കാണാം. നാളെ ഗംഭീരമായി ആഘോഷിക്കുമെന്നും, ഇത് ചെറിയ രീതിയിലുള്ള ആഘോഷമാണെന്നും ബഷീർ ബഷി പറയുകയുണ്ടായി.