Manve surendran Happy News : മലയാള സീരിയൽ ആരാധകരുടെ വിനോദചാനലായ മഴവിൽ മനോരമയിൽ പുതിയ പരമ്പരയായ ‘കഥാനായിക’കഴിഞ്ഞ ജനുവരി 15 മുതൽ ആരംഭിച്ചു കഴിഞ്ഞു. തിങ്കൾ മുതൽ ഞായർ വരെ രാത്രി 7 മണി മുതൽ 7.30 വരെയാണ് സീരിയൽ സംപ്രേക്ഷണം ചെയ്യുന്നത്. സീരിയൽ തുടങ്ങുന്നതിന് മുൻപ് നടി ഷീലയായിരുന്നു പ്രേക്ഷകർക്ക് പ്രൊമോ വീഡിയോ പരിചയപ്പെടുത്തി എത്തിയത്.
ഗോപാലൻ മനോജ് സംവിധാനം ചെയ്യുന്ന സീരിയലാണിത്. നിരവധി ഹിറ്റ് സീരിയലുകളുടെ രചയിതാവായ പ്രതീപണിക്കരാണ് കഥാനായികയുടെയും കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മോറിസ് എൻറർടെയ്ൻമെൻറിൻ്റെതാണ് നിർമ്മാണം. ഇതിൽ പ്രധാന കഥാപാത്രമായി എത്തുന്നത് കുബ്ര, മുകുന്ദൻ, യദുകൃഷ്ണൻ, രശ്മിസോമൻ, അനുനായർ, മാൻവി, അജുബ്ഹാ എന്നിവരാണ്. കുബ്ര എന്ന പുതുമുഖ താരമാണ് ഇതിലെ പ്രധാന നായികയായ നാരായണി.
ഒളിച്ചോടിപ്പോയ എഴുത്തുകാരിയായ നാരായണിയുടെ അമ്മ നാരായണി ജനിച്ച ശേഷം മ രണപ്പെടുകയായിരുന്നു. പെങ്ങളുടെ മ രണശേഷം ആങ്ങളയായ പപ്പൻ നാരായണിയെ വീട്ടിലേയ്ക്ക് കൂട്ടി കൊണ്ടുവരികയായിരുന്നു. എന്നാൽ പെങ്ങൾ ഒളിച്ചോടിയതോടെ എഴുത്തുകാരെ വെറുത്ത കുടുംബം നാരായണിയുടെ എഴുതാനുള്ള കഴിവിനെയും പ്രേത്സാഹിപ്പിക്കുന്നില്ല. കൂടാതെ മകളുടെ മകളെ സ്നേഹിക്കാൻ അമ്മയായ ശങ്കരിക്കും, പപ്പൻ്റെ ഭാര്യ നളിനിക്കും, മകൾ വൃദ്ധയ്ക്കും നാരായണിയെ ഇഷ്ടമല്ല.
പപ്പൻ തൻ്റെ മകൻ വിശാഖ് നാരായണിയെ കല്യാണം കഴിക്കണമെന്ന് ആഗ്രഹിക്കുമ്പോൾ, നളിനിയും ശങ്കരിയും അമലയെ കൊണ്ടാണ് വിവാഹം കഴിപ്പിക്കാൻ ഒരുങ്ങുന്നത്. എന്നാൽ മകൻ വിശാഖിനെ കൊണ്ട് നാരായണിയെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് അമ്പോട്ടിമാമന് ഇഷ്ടം. ഇപ്പോഴിത സീരിയൽ തുടങ്ങി 2 ആഴ്ച പിന്നിടുമ്പോൾ വിശാഖിൻ്റെയും അമലയുടെയും വിവാഹമാണ് നടക്കാൻ പോകുന്നത്. നാളെ ഈ വിവാഹം നടക്കുമോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.