എന്റെ അച്ഛന് മകളായിരുന്നു ആശ; 15 വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട ആശയ്ക്ക് എൻറെ അച്ഛൻ അതിലേറെയായിരുന്നു, ആ നഷ്ടം തിരിച്ചറിയുന്നത് അവൾ മാത്രമാണ് – മനോജ് കെ ജയൻ.!! | Manoj K Jayan Note About His father Jayan And Wife Asha Jayan

Manoj K Jayan Note About His father Jayan And Wife Asha Jayan : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് മനോജ് കെ ജയൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിക്കാൻ താരത്തിന് കഴിഞ്ഞു. നടന കലയിൽ മാത്രമല്ല സംഗീതത്തിലും മനോജ്‌ കെ ജയന് പ്രത്യേക കഴിവ് ഉണ്ട്.

കർണാടിക് സംഗീതത്തിൽ ആഗ്രകണ്യരായ ആയിരത്തോളം ഹിറ്റ് ഗാനങ്ങൾ സൃഷ്‌ടിച്ച ജയവിജയൻമാരുടെ വീട്ടിൽ നിന്നാണ് മനോജ്‌ കെ ജയൻ വരുന്നത്. കെ ജി ജയന്റെ മകനാണ് മനോജ്‌. മലയാളത്തിലെ ഏറ്റവും വലിയ രണ്ട് സംഗീതജ്ഞരുടെ കുടുംബത്തിൽ ജനിച്ച താരം ഇത്ര മനോഹരമായി പാടിയില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. ഭക്തി ഗാനങ്ങൾ മാത്രമല്ല സിനിമയിലും സംഗീതം ചെയ്തിട്ടുണ്ട് ജയ വിജയന്മാർ.ചെമ്പയ് വൈദ്യ നാഥ ഭാഗവതരുടെ കീഴിൽ സംഗീതം അഭ്യസിച്ചിട്ടുള്ള ഇവർ ആണ് സാക്ഷാൽ യേശുദാസിനെ ചെമ്പയിക്ക് പരിചപ്പെടുത്തിക്കൊടുത്തത്.

ശബരിമലയിൽ നട തുറക്കുമ്പോൾ വെയ്ക്കുന്ന ശ്രീകോവിൽ നട തുറന്നു എന്ന ഗാനം ഈ രണ്ട് അതുല്യ പ്രതിഭങ്ങളുടെ സൃഷ്ടിയാണ്. 1988 ലാണ് കെ ജി വിജയൻ അന്തരിച്ചത്. ഇതോടെ സംഗീതത്തിലും ജീവിതത്തിലും തന്റെ ജീവന്റെ പകുതിയായ ഇരട്ട സഹോദരൻ പിരിഞ്ഞു പോയ ദുഖത്തിൽ സംഗീതമേ ഉപേക്ഷിക്കുക എന്ന കടുത്ത തീരുമാനം പോലും എടുത്തു കെ ജി ജയൻ. പിന്നീട് യേശുദാസ് ഉൾപ്പെടെ ഒരുപാട് പേരുടെ നിർബന്ധത്തിന് വഴങ്ങിയാണ് വീണ്ടും അദ്ദേഹം സംഗീത ലോകത്തേക്ക് തിരികെ എത്തിയത്. ഇക്കഴിഞ്ഞ ദിവസമാണ് ആ അതുല്യ കലാകാരൻ ഈ ലോകത്തോട് വിട പറഞ്ഞത്.

അച്ഛന്റെ മ ര ണ ശേഷം ഹൃദയഹാരിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം തന്റെ ഭാര്യ ആശയും തന്റെ പിതാവും തമ്മിലുള്ള ആത്മബന്ധത്തേക്കുറിച്ചാണ് അദ്ദേഹം കുറിച്ചത്. അവളുടെ പരിചരണവും കളിതമാശകളും സ്നേഹപൂർവമുള്ള ശാസനകളും ഒക്കെയായിരുന്നു അദ്ദേഹത്തിന്റെ സന്തോഷത്തിന്റെയും ആരോഗ്യത്തിന്റെയും കാരണം എന്നാണ് താരം പറയുന്നത്. തനിക്ക് പ്രകടിപ്പിക്കാൻ കഴിയാത്ത സ്നേഹം പോലും പലിശ ചേർത്ത് അവളാണ് അച്ഛന് കൊടുത്തതെന്നും താരം പറയുന്നു.

Manoj K Jayan Note About His father Jayan And Wife Asha Jayan