Manoj K Jayan Daughter With Family : മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങൾ ആയ മനോജ് കെ ജയന്റെയും ഉർവശിയുടെയും മകളാണ് കുഞ്ഞാറ്റ യഥാർത്ഥ പേര് തേജ ലക്ഷ്മി ജയൻ എന്നാണെങ്കിലും കുഞ്ഞാറ്റ എന്ന പേര് കേൾക്കുമ്പോൾ ആണ് എല്ലാവരും തേജ ലക്ഷ്മിയെ തിരിച്ചറിയുന്നത്. കാരണം മനോജ് കെ ജയൻ പല അഭിമുഖങ്ങളിലും കുഞ്ഞാറ്റയെപ്പറ്റി വാ തോരാതെ സംസാരിക്കാറുണ്ട്. രണ്ട് മികച്ച നടീ നടന്മാരുടെ മകൾ
ആയത് കൊണ്ട് തന്നെ കുഞ്ഞാറ്റയുടെ സിനിമ പ്രവേഷണത്തെക്കുറിച്ച് ചർച്ചകൾ നടക്കാറുണ്ട് എന്നാൽ ഇത് വരെ വ്യക്തമായ തീരുമാനം ഒന്നും താരപുത്രി പറഞ്ഞിട്ടില്ല. മനോജ് കെ ജയനും ഉർവശിയും വിവാഹ മോചിതരായ ശേഷം ഇരുവരും വേറെ വേറെ വിവാഹങ്ങൾ കഴിച്ചിരുന്നു. മനോജ് വിവാഹം കഴിച്ചത് ആശയെ ആണ്. ഉർവശി വിവാഹം കഴിച്ചത് ശിവ പ്രസാദിനെയും ആണ്.ഇവർക്ക് ഇഷാൻ എന്നൊരു മകനും
ഉണ്ട്. കഴിഞ്ഞ വെക്കേഷന് ഉർവശിയോടൊപ്പം ദുബായിൽ ആണ് കുഞ്ഞാറ്റ അവധി ആഘോഷിച്ചത് ഇതിന്റെ ചിത്രങ്ങൾ ഉർവശി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരുന്നു. പഠനത്തിന്റെ തിരക്കുകൾ ഒക്കെ ഉണ്ടെങ്കിലും അച്ഛന്റെയും അമ്മയുടെയും അടുത്ത് പോകാനും അവരോടൊപ്പം താമസിക്കാനും എല്ലാം കുഞ്ഞാറ്റ സമയം കണ്ടെത്താറുണ്ട്. ആശയുടെ മകൾ ശ്രേയയും കുഞ്ഞാറ്റയും ഒരേ പ്രായക്കാരാണ്. അത്
കൊണ്ട് തന്നെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ കൂടെയാണ് ഇരുവരും. മനോജ് കെ ജയനും ആശയ്ക്കും ഒരു ആൺകുട്ടി കൂടെയുണ്ട് അമൃത് എന്നാണ് പേര്. ഇപോഴിതാ അച്ഛനും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം ലണ്ടനിൽ അടിച്ചു പൊളിക്കുന്ന ചിത്രങ്ങളാണ് കുഞ്ഞാറ്റ പങ്ക് വെച്ചിരിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള ഗൗൺ അണിഞ്ഞു സ്റ്റൈലിഷ് ലുക്കിലാണ് താരപുത്രി. മനോജ് കെ ജയനും ആശയ്ക്കും ശ്രേയയ്ക്കും അമൃതിനും ഒപ്പമുള്ള ചിത്രങ്ങൾ എന്റെ ഫേവറൈറ്റ് സ്‌ക്വാഡ് എന്ന അടിക്കുറിപ്പോടെയാണ് പങ്ക് വെച്ചിരിക്കുന്നത്.