96 ലെ ജാനുവായി ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ; വിജയ് സേതുപതി പറഞ്ഞപ്പോഴാണ് അറിഞ്ഞത്, അവസരം നഷ്ടമായതിങ്ങനെ തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ.!! | Manju Warrier Latest Interview And About 96 Movie

Manju Warrier Latest Interview And About 96 Movie : എഡിറ്റർ സൈജൂ ശ്രീധരന്റെ സംവിധാനത്തിൽ ഒരുക്കുന്ന ചിത്രമാണ് ഫുട്ടേജ്. കൂടാതെ മലയാളത്തിൽ അനുരാഗ് കാശ്യപ് ആദ്യമായി അവതരിപ്പിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ മികച്ച അഭിപ്രായമാണ് നേടിയത്. ചിത്രത്തിൽ മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തും.

ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയ താരങ്ങളാണ്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരങ്ങളുടെ വിശേഷങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. എന്നാൽ ഇപ്പോൾ യൂട്യൂബിൽ ശ്രദ്ധ നേടുന്നത് മൈൽ സ്റ്റോൺ മേക്കേഴ്സ് പങ്കുവെച്ച ഏറ്റവും പുതിയ ഇന്റർവ്യൂ ദൃശ്യങ്ങളാണ്. വീഡിയോയിൽ മഞ്ജു മനസ്സ് തുറക്കുകയാണ് 96 തമിഴ് ചിത്രത്തിലേക്ക് ആദ്യം മഞ്ജുവിനെ ആയിരുന്നു വിളിക്കാൻ ഉദ്ദേശിച്ചത്. എന്നാൽ ആ കോൾ താരത്തിന്റെ അടുത്തേക്ക് എത്തിയില്ല എന്നാണ് താരം പറയുന്നത്. കൂടാതെ തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് താരങ്ങൾ.

അനുരാഗ് കാശ്യപ് എന്ന പേരു കേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു ധാരണ ഉണ്ടാവുന്നതാണ് എന്നാണ് മഞ്ജു പറയുന്നത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ അടുത്തത് എന്ത് എന്ന് നമുക്ക് പ്രവചിക്കാൻ കഴിയാത്ത തരത്തിലുള്ളതാണ്. ഓഗസ്റ്റ് എട്ടിനാണ് ഫൂട്ടേജ് എന്ന ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ഒരു ഇന്റർനാഷണൽ ലെവലിൽ ഒരുക്കിയ സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്തമായ ഒരു ചിത്രമാണ് ഇതെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.

ഇതൊരു ഫൗണ്ട് ഫൂട്ടേജ് വിഭാഗത്തിൽ പെടുന്ന ചിത്രമാണ് എന്നാണ് താരങ്ങൾ പറയുന്നത്. കൂടാതെ ഇതിന്റെ ഒരു സീനും കട്ട് ചെയ്യാൻ സാധ്യമല്ലാത്തതിനാൽ തന്നെ കുറെ വോട്ട് എടുക്കേണ്ടി വന്നിട്ടുണ്ട്. രണ്ടുപേരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത് എന്നാണ് ഇവർ വീഡിയോയിൽ പറയുന്നത്. നിരവധി ആരാധകരാണ് യൂട്യൂബ് പങ്കുവെച്ച പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുള്ളത്.

96 MovieManju WarrierManju Warrier Latest Interview And About 96 Movie