Manju Warrier Follow Meenakshi Dileep In Instagram : മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർതാരങ്ങളാണ് ദിലീപും മഞ്ജുവാര്യരും. ഏറെ നാളായി ഇരുവരും വിവാഹബന്ധത്തിൽ നിന്ന് വേർപിരിഞ്ഞിട്ട്. ഇവരുടെ മകളായ മീനാക്ഷി അവരുടെ വിവാഹബന്ധം വേർപിരിഞ്ഞപ്പോൾ ദിലീപിനൊപ്പം ആണ് പോയത്.
തുടർന്ന് മീനാക്ഷി തന്റെ അമ്മയായ മഞ്ജു വാര്യരുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോൾ ഒരു വലിയ സന്തോഷവുമായി എത്തിയിരിക്കുകയാണ് താരപുത്രി മീനാക്ഷി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മലയാളികളുടെ സ്വന്തം മീനുട്ടി ഇപ്പോൾ ഡോക്ടർ മീനാക്ഷി ഗോപാലകൃഷ്ണൻ ആണ്. ഈ സന്തോഷവാർത്തക്ക് ശേഷമാണ് അമ്മയായ മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ മകളെ ഫോളോ ചെയ്തിരിക്കുന്നത്.
മഞ്ജു വാര്യരും മീനാക്ഷിയും സമൂഹമാധ്യമങ്ങളിൽ വളരെ സജീവ സാന്നിധ്യമായി നിൽക്കുന്നവരാണ്. അമ്മയും മകളും തമ്മിലുള്ള പിണക്കം മാറി തിരികെ എത്താനായി കാത്തിരിക്കുകയാണ് ഒരുപാട് ആരാധകരും സോഷ്യൽ മീഡിയ പ്രേക്ഷകരും ഇപ്പോൾ. എന്തായാലും ഇത് ഒരു ശുഭ സൂചനയാണ് നൽകുന്നത്. അമ്മയും മകളും ഒന്നിക്കുന്ന ആ സുദിനത്തിനായി പ്രാർത്ഥനയോടെയുള്ള കാത്തിരിപ്പിലാണ് ആരാധകവൃത്തം.
അമ്മയും മകളും തമ്മിലുള്ള ഊഷ്മളമായ ആ ബന്ധം ആരാലും മുറിച്ച് മാറ്റാൻ സാധിക്കില്ല എന്നതാണ് ഈ പ്രവർത്തിയിലൂടെ ആരാധകർ പറയുന്നത്. ഇനി മീനാക്ഷിയുടെ നേട്ടത്തിൽ മഞ്ജുവിന് അഭിമാനിക്കാം വളരെ സ്നേഹത്തോടെ തന്റെ അമ്മയോടൊപ്പം കഴിയാൻ മീനാക്ഷിക്ക് സാധിക്കട്ടെ. തന്റെ അമ്മയുടെ പ്രാർത്ഥന ഇപ്പോഴും കൂടെയുള്ളത് കൊണ്ടാണ് മീനാക്ഷി വളരെ ആത്മവിശ്വാസത്തോടെ തന്റെ പഠനത്തിൽ തിളങ്ങി നില്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ഒ