ദയവായി അവരെയും കൂടി പരിഗണിക്കുക; ഈ കരുതലാണ് നിങ്ങളെ വലിയവനാക്കുന്നത്, ലേഡി സൂപ്പർസ്റ്റാറിന് ആശംസയേകി ആരാധകർ.!! | Manju Warrier Diwali Wish

Manju Warrier Diwali Wish : മലയാളികളുടെ മനസ്സിൽ എന്നും പ്രിയപ്പെട്ട സ്ഥാനമുള്ള താരമാണ് മഞ്ജു വാര്യർ. ഒരു സിനിമാ നടി എന്നതിൽ ഉപരിയായി തന്റെ വീട്ടിലെ ഒരു അംഗത്തെപോലെ നിറഞ്ഞ സ്നേഹത്തോടെയാണ് മഞ്ജുവിനെ ആരാധകർ കാണുന്നത്. തന്റെ പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാം മലയാള പ്രേക്ഷകരുടെ സ്നേഹം അറിഞ്ഞതാണെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഒരു പുത്തൻ പോസ്റ്റ്‌ തന്നെയാണ്.ദീപങ്ങളുടെ ഉത്സവമായിട്ടുള്ള ദീപാവലി ദിനത്തിൽ ആരാധകർക്ക് അടക്കം തന്റെ ദീപാവലി ആശംസകൾ നേർന്ന് കൊണ്ട് എത്തുകയാണ് മഞ്ജു വാര്യർ ഇപ്പോൾ.

സു ഇനത്തിൽപെട്ട മഞ്ജു വാര്യർ ഓമന നായക്കുട്ടിക്കൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയാകെ ശ്രദ്ധേയമാകുന്നത്. മനോഹരമായ ചിത്രങ്ങൾ താരം പങ്കിട്ടു.കൂടാതെ ദീപാവലി ദിനത്തിൽ പബ്ലിഷ് ചെയ്ത പോസ്റ്റിനും ഒപ്പം മഞ്ജു വാര്യർ ഒരു ശ്രദ്ധേയ സന്ദേശ വാക്കുകൾ കൂടി പങ്കിടുന്നുണ്ട് “ഹാപ്പി ദീപാവലി, പടക്കത്തെ ഭയപ്പെടുന്ന ആരെങ്കിലും നിങ്ങളുടെ എല്ലാം തന്നെ അയല്പക്കത്തുമുണ്ടാകാം, ദയവായി അവരെയും പരിഗണിക്കുക” മഞ്ജുവാര്യർ ഇപ്രകാരം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

മഞ്ജു വാര്യർ പോസ്റ്റിനു സോഷ്യൽ മീഡിയയിൽ അടക്കം മിക്കച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രജനീകാന്ത് നായകനായി എത്തിയ വേട്ടയ്യനാണ് മഞ്ജുവിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം. സ്വന്തം മഞ്ജു ചേച്ചിക്ക് ആശംസകളുമായി ആരാധകരും കമന്റ് ബോക്സിൽ എത്തി. ഈ എളിമയും കരുതലുമാണ് ജന ഹൃദയങ്ങളിൽ മഞ്ജു വാര്യർ എന്ന നായിക ലേഡി സൂപ്പർസ്റ്റാർ ആക്കുന്നത്.

DiwaliManju WarrierManju Warrier Diwali Wish