Manju Warrier About Kaviyoor Ponnamma : മലയാള സിനിമയിലെ ഒരു പ്രമുഖ നടിയായിരുന്നു കവിയൂർ പൊന്നമ്മ. മലയാളി മനസിൽ സിനിമയിലെഅമ്മ മുഖം തെളിഞ്ഞു വരുന്നതിൽ ഏറ്റവും മുൻപിൽ കവിയൂർ പൊന്നമ്മയാണ്. 1962-ൽ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം, മലയാള സിനിമയിലെ മിക്ക മുൻനിര നായകന്മാരുടെയും അമ്മയായാണ് താരം അഭിനയമികവ് തെളിയിച്ചതെങ്കിലും, മോഹൻലാലിൻ്റെ അമ്മ വേഷമാണ് പ്രേക്ഷകർ കൂടുതലായി ഇഷ്ടപ്പെട്ടത്.
നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം 2022-ൽ കണ്ണാടി എന്ന ചിത്രത്തിന് ശേഷം ചലച്ചിത്ര മേഖലയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. പിന്നീട് അർബുദവും, വാർദ്ധക്യസഹജമായ അസുഖത്തെയും തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. വാർദ്ധക്യ സംബന്ധമായ അസുഖം മൂർഛിച്ചതിനാൽ ഒരു മാസമായി ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം 2024 സെപ്തംബർ 20ന് ഈ ലോകത്തോട് വിട പറയുകയായിരുന്നു. താരത്തിൻ്റെ വിയോഗത്തിൽ മലയാള സിനിമയിലെ ഓരോ താരങ്ങളും വേദനാജനകമായ കുറിപ്പുകളാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഇപ്പോൾ മഞ്ജുവാര്യർ പങ്കുവെച്ച ഒരു കുറിപ്പാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ‘മലയാള സിനിമയിൽ അമ്മയെന്നാൽ പൊന്നമ്മചേച്ചിയാണെന്നും, എന്നാൽ ഒരു സിനിമയിൽ പോലും പൊന്നമ്മചേച്ചിയുടെ മകളായി അഭിനയിക്കാൻ എനിക്ക് സാധിച്ചിട്ടില്ല. അതിനാൽ പൊന്നമ്മചേച്ചിയുമായി ഒരു മിച്ചുള്ള രംഗങ്ങൾ എൻ്റടുത്തില്ലെങ്കിലും, പക്ഷേ ഞാൻ പലയിടങ്ങളിൽ നിന്ന് ആ അമ്മ മനസിലെ സ്നേഹം അടുത്തറിഞ്ഞിരുന്നു. കുട്ടിക്കാലം മുതൽ അമ്മയായി സിനിമകളിൽ കണ്ട പൊന്നമ്മ ചേച്ചിയെ, ഇങ്ങനെയൊരു അമ്മ ഉണ്ടായിരുന്നെങ്കിൽ കാണുന്നവർ മുഴുവൻ ഒരു നിമിഷം ആഗ്രഹിച്ചു പോവുന്നെങ്കിൽ അത് ചേച്ചിയുടെ അഭിനയ മികവ് തന്നെയാണ്.
ഓരോ അമ്മമാരുടെയും സ്വഭാവികത നിലനിർത്തുന്ന പൊന്നമ്മചേച്ചിയുടെ ശൈലിയിലൂടെ, അത് പൊന്നമ്മചേച്ചി എന്ന അമ്മയുടെ പെരുമാറ്റമായതിനാലാണ്. പൊന്നമ്മച്ചേച്ചിയുടെ വിയോഗത്തിലൂടെ അത്തരം അമ്മമാരുടെ അവസാന കണ്ണി കൂടിയാണ് ഇല്ലാതായിരിക്കുന്നത്. അമ്മമാർ പോകുമ്പോൾ മക്കൾ അനാഥരാവും. ആ ഒരു അവസ്ഥയാണ് മലയാള സിനിമ ഈ നിമിഷം അനുഭവിക്കുന്നത്.’