മഞ്ജുവിനെ ഒപ്പമിരുത്തി തന്റെ വലിയ ആഗ്രഹം പങ്കുവെച്ച് പ്രിയതാരം ശോഭന…😇😍 കണ്ണുനിറഞ്ഞ് മഞ്ജുവാര്യർ🔥🔥

മഞ്ജുവിനെ ഒപ്പമിരുത്തി തന്റെ വലിയ ആഗ്രഹം പങ്കുവെച്ച് പ്രിയതാരം ശോഭന…😇😍 കണ്ണുനിറഞ്ഞ് മഞ്ജുവാര്യർ🔥🔥 സകലകലാവല്ലഭ എന്നതിന്റെ പര്യായമാണ് മലയാളികൾക്ക് ശോഭന. വൃത്ത വൈഭവവും അഭിനയശേഷിയും ഒരുപോലെ ഒത്തിണങ്ങിയ മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രി. ഇപ്പോൾ മലയാള സിനിമയിൽ അത്രയൊന്നും സജീവമല്ലാതിരുന്നിട്ടും മലയാളി പ്രേക്ഷകർക്ക് ശോഭനയോടുളള ഇഷ്ടം ഈ കാലഘട്ടത്തിലും കുറയുന്നില്ല. നൃത്തത്തില്‍ സജീവമായി തുടരുന്ന ശോഭന അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിൽ വിശേഷങ്ങൾ പങ്കുവെച്ച് തുടങ്ങിയത്.

ശോഭനയുടെ നൃത്ത വീഡിയോകളും നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യിലെ കുട്ടികളുടെ വിശേഷങ്ങളുമൊക്കെ താരം ആരാധകരുമായി ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാർ തന്നെയാണ് ശോഭനയും മഞ്ജു വാര്യരും എന്ന് നിസംശയം പറയാൻ സാധിക്കും. നൃത്തത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തി ചേർന്ന നടിമാര്‍ മലയാള സിനിമയുടെ മുന്‍നിര നായികമാരായി മാറുന്ന കാഴ്ചയാണ് പിന്നീട് മലയാളികൾ കണ്ടത്. സിനിമയിൽ നിന്ന് മാറി നിന്നിരുന്ന സമയത്തും ശോഭനയും സിനിമകളും പ്രേക്ഷകരുടെ ഇടയിൽ എന്നും ചർച്ചയായിരുന്നു.നടിയുടെ പഴയ ചിത്രങ്ങൾ ഇന്നും മിനിസ്ക്രീനിൽ നിറഞ്ഞ കൈയ്യടി നേടാറുണ്ട്.

അടുത്തിടെ ശോഭനയുടെ അഭിനയ ജീവിതത്തിന്റെ 38 വർഷങ്ങൾ ആഘോഷിക്കുകയുണ്ടായി.സീകേരളം ചാനൽ മധുരം ശോഭനം പരിപാടിയിലൂടെ ആണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.ലക്ഷകണക്കിന് കാഴ്ചക്കാരെ സമ്മാനിച്ച ഷോയിൽ ശോഭനയോടുള്ള തങ്ങളുടെ ഇഷ്ടം താരങ്ങൾ എല്ലാം തുറന്നു പറയുന്നുണ്ട്. വൈകാരിക നിമിഷങ്ങൾ മുതൽ പൊട്ടിച്ചിരി സമ്മാനിച്ച രംഗങ്ങൾ വരെ ഷോയിൽ ഉണ്ടായിരുന്നു. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മധുരം ശോഭനം എന്ന പരിപാടിയിലാണ് ശോഭനയും മഞ്ജുവും ഒരുമിച്ച് എത്തിയത്.മഞ്ജുവിനെ ഒപ്പം ഇരുത്തി തന്റെ വലിയ ആഗ്രഹം പങ്കുവെച്ചിരുന്നു പ്രിയതാരം ശോഭന. നിറ കണ്ണുകളോടെയാണ് ശോഭനയുടെ വാക്കുകൾ മഞ്ജു കേട്ടത്.

ശോഭന തനിക്ക് വലിയൊരു ഇന്‍സ്പിരേഷന്‍ ആണെന്ന് മഞ്ജു വാര്യര്‍ ഈ അവസരത്തിൽ തുറന്നു പറയുന്നുണ്ട്. മഞ്ജുവിനോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്നുളള ആഗ്രഹമാണ് ശോഭന ഈ അവസരത്തിൽ പങ്കുവെച്ചത്.മഞ്ജുവിനെ ലെജന്റ് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ഒരുമിച്ച് സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞത്. നിറകണ്ണുകളോടെയാണ് മഞ്ജു വാര്യർ അത് കേട്ടത് മഞ്ജു ഡാന്‍സ് ചെയ്യുന്നത് ഒരുപാട് തവണ കണ്ടിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒപ്പമിരുന്ന് കൈ ചേര്‍ത്തു പിടിച്ചു കൊണ്ട് സംസാരിക്കാന്‍ ആര്‍ക്കും സമയം കിട്ടാറില്ല. മഞ്ജുവിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ മഞ്ജു അത്രയും ഒറിജിനല്‍ ആണ്.

സംസാരിക്കാന്‍ ഉള്ളത് തുറന്ന് പറയും.ഡിപ്ലോമാറ്റിക്കായിട്ടാണ് എങ്കിലും അത്രയും ജെനുവിനാണ് അവർ. ഒരുപാട് കഠിനാദ്ധ്വാനം ചെയ്യുന്ന ആളുമാണ് മഞ്ജുവെന്നും ശോഭന പരിപാടിക്കിടെ പറയുന്നു. ബാംഗ്ലൂരില്‍ വെച്ച് ശോഭനയെ ആദ്യമായി കണ്ടതിനെ കുറിച്ചും നടിയുടെ പെര്‍ഫോമന്‍സ് കണ്ട് വേദിയില്‍ കരഞ്ഞു കൊണ്ടിരുന്നതിനെ കുറിച്ചും മഞ്ജു വാരിയർ പറയുന്നുണ്ട്. സിനിമയില്‍ സജീവമായി നിന്ന ശോഭന വളരെ പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്.തന്റെ വളര്‍ത്തു മകള്‍ക്കൊപ്പവും തന്റെ ഡാന്‍സ് അക്കാഡമിയായും മുന്നോട്ട് പോകികയാണ് താരം ഇപ്പോൾ. ഒരു ഇടവേളയ്ക്ക് ശേഷം ശോഭന അഭിനയിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്.