നടി രചനാ നാരായണന്‍കുട്ടി പുതിയ ജീവിതത്തിലേക്ക്; നാൽപത്തിയൊന്നാം വയസ്സിലെ സന്തോഷ വാർത്ത വെളിപ്പെടുത്തി മമ്മുക്ക, ആശംസയുമായി താരങ്ങളും ആരാധകരും.!! | Mammooty Share Latest Happy News Of Rachana Narayanankutty

Mammooty Share Latest Happy News Of Rachana Narayanankutty : മറിമായത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ രചന നാരായണൻകുട്ടി ഇനി സാധാരണ നടിയല്ല, വെളിപ്പെടുത്തലുമായി മമ്മൂട്ടി. നടി രചന നായരാണന്‍കുട്ടി ഇനി പ്രൊഫസര്‍ ആണെന്ന് മമ്മൂട്ടി. താരസംഘടനയായ ‘അമ്മ’യുടെ മേല്‍നോട്ടത്തില്‍ നടന്ന അഭിനയ ഇന്റന്‍സീവ് എന്ന നൃത്ത ശില്‍പശാലയുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിലാണ് മമ്മൂട്ടി സംസാരിച്ചത്.

മമ്മൂട്ടി പറഞ്ഞതിന്റെ സത്യാവസ്ഥ രചന വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മലയാള സിനിമ അസോസിയേഷനായ അമ്മ സംഘടനയുടെ ശില്പശാലയിലാണ് മമ്മൂട്ടി പ്രധാനപ്പെട്ട കാര്യം വെളിപ്പെടുത്തിയത്. രചന നാരായണന്‍കുട്ടിയെ ഇനി പ്രൊഫസര്‍ എന്ന് വിളിക്കണം’ എന്നാണ് ചടങ്ങില്‍ താരം മമ്മൂട്ടി പറഞ്ഞത്. ”രചനയെ ടീച്ചര്‍ എന്ന് വിളിക്കുന്നതില്‍ തെറ്റൊന്നുമില്ല. രചന ഡാന്‍സ് ടീച്ചറാണ്. സാധാരണ ടീച്ചര്‍ ഒന്നുമല്ല ഡാന്‍സില്‍ പോസ്റ്റ്ഗ്രാജുവേഷന്‍ പാസ് ആയ ആളാണ്. ടീച്ചര്‍ എന്നല്ല പ്രൊഫസര്‍ എന്നു വിളിച്ചോ”- എന്നാണ് മമ്മൂട്ടി അസോസിയേഷൻ പരിപാടിയുടെ വിളിച്ചു പറഞ്ഞത്. ”ഇത് ഞാന്‍ എങ്ങനെ അറിഞ്ഞു എന്നായിരിക്കും ഇപ്പോള്‍ ആലോചിക്കുന്നത് അല്ലേ?” എന്നാണ് മമ്മൂട്ടി പറഞ്ഞത്.

ഇതിന് മറുപടി ആയാണ് രചന സംസാരിച്ചത്. ”മമ്മൂക്ക ഇത് പറഞ്ഞപ്പോഴാണ് ഞാന്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയെന്ന് ഓര്‍ത്തത്. ഞാന്‍ ഒരു ഇംഗ്ലിഷ് ടീച്ചര്‍ ആയിട്ടും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ബെംഗളൂരില്‍ ഒരു യൂണിവേഴ്‌സിറ്റിയില്‍ ഡാന്‍സില്‍ പ്രൊഫസര്‍ ആയി ജോയിന്‍ ചെയ്തു.” ഇത് കേട്ട് അമ്പരന്നുപോയ രചന മമ്മൂക്ക എവിടെ ഇങ്ങനെ ചോദിച്ചു ”മമ്മൂക്ക ഇത് എങ്ങനെ അറിഞ്ഞു എന്നാണ് ഞാന്‍ ആലോചിക്കുന്നത്. മമ്മൂക്ക വരും എന്നത് ഒരു സര്‍പ്രൈസ് ആയിരുന്നു. അത് കേട്ടപ്പോള്‍ തന്നെ നമ്മുടെ വര്‍ക്ക് ഷോപ്പിന്റെ ലക്ഷ്യം അതിന്റെ പൂര്‍ണതയില്‍ എത്തിയത് പോലെ തോന്നി. ചില വ്യക്തികളുടെ സാന്നിധ്യം നമ്മെ പ്രചോദിപ്പിക്കും. ഒരു ആക്ടര്‍ എന്ന നിലയില്‍ മമ്മൂക്ക നമുക്ക് ഒരു അദ്ഭുതമാണ്.

ഓരോ ദിവസവും അദ്ദേഹം കൂടുതല്‍ കൂടുതല്‍ പഠിക്കുകയും അദ്ദേഹം എന്താണെന്ന് നമ്മെ സ്‌ക്രീനിലും പുറത്തും കാണിച്ചു തരുന്നുണ്ട്. എനിക്ക് പലപ്പോഴും മറക്കാന്‍ പറ്റാത്ത കുറെ കാര്യങ്ങള്‍ മമ്മൂക്ക പലപ്പോഴായി പറഞ്ഞു തന്നിട്ടുണ്ട്. മമ്മൂക്ക ചിലപ്പോള്‍ അത് ഓര്‍ക്കുന്നുണ്ടാകില്ല. ” എന്നായിരുന്നു ആ വാക്കുകൾ. തൃശൂർ ടൌണിൽ ഒരു മാനേജ്മെന്റ് സ്കൂളിൽ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന അവസരത്തിലാണ് രചന മിനിസ്ക്രീനിൽ അഭിനയ രംഗത്തെത്തുന്നത്. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രം ചെയ്തിരുന്ന രചന, റേഡിയോ ജോക്കിയായും പ്രവർത്തിച്ചിട്ടുണ്ട്. രചന നായികയായ ആദ്യ ചലച്ചിത്രമായിരുന്നു ലക്കി സ്റ്റാർ.

MammootyMammooty Share Latest Happy News Of Rachana NarayanankuttyRachana Narayanankutty