അങ്ങനെ എനിക്കും കിട്ടി ഒരെണ്ണം.!! മെഗാസ്റ്റാർ ക്ലിക്കിൽ തിളങ്ങി ജനപ്രിയൻ ജയറാം; ഓസ്‌ലറിന്റെ പടം പിടിച്ച് ഡോക്ടർ അലക്‌സാണ്ടർ ജോസഫ്.!! | Mammootty Photography Of Actor Jayaram

Mammootty Photography Of Actor Jayaram : 2024ൽ പുറത്തിറങ്ങിയ മലയാളം സൈക്കോളജിക്കൽ മെഡിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് എബ്രഹാം ഓസ്‌ലർ. തിയേറ്ററുകളിൽ മാരത്തോൺ ആയി ഓടിക്കൊണ്ടിരിക്കുന്ന പടത്തിലെ നായകൻ മമ്മൂട്ടിയാണ്. മമ്മൂട്ടിയും ജയറാമും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിലെ പിന്നണി കാഴ്ചകൾ ജയറാമാണ് സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്.

ഷൂട്ടിങ്ങിനിടയിൽ മമ്മൂട്ടി തന്റെ ക്യാമറയിൽ ജയറാമിന്റെ ഫോട്ടോ എടുക്കുന്ന ചിത്രമാണ് ജയറാം പങ്കുവെച്ചത്. ഈ വർഷവും കഴിഞ്ഞ വർഷവുമായി തകർപ്പൻ ഹിറ്റുകൾ മാത്രം ചെയ്തു വിജയിപ്പിച്ച നടനാണ്. സിനിമയിലും സമസ്ത മേഖലകളിലും തന്റേതായ അറിവും നൈപുണിയും അദ്ദേഹത്തിന് ഉണ്ട്. സഹനടന്മാരെയും നടിമാരെയും ചേർത്തുനിർത്തുന്ന ഇദ്ദേഹത്തിന്റെ പെരുമാറ്റം മറ്റു സെലിബ്രിറ്റികൾ പങ്കുവയ്ക്കാറുമുണ്ട്.

ഓസ്ലറിന്റെ പിന്നണി കാഴ്ചകൾ പങ്ക് വച്ച ശേഷം മമ്മുട്ടിക്കൊപ്പം എന്നൊരു ക്യാപ്ഷൻ കൂടെ ജയറാം ഫോട്ടോയ്ക്കൊപ്പം പങ്ക് വച്ചു. ഇതിനോടകം പോസ്റ്റിനു താഴെ ആരാധകരുടെ പ്രതികരണങ്ങൾ കൊണ്ട് നിറഞ്ഞ് കഴിഞ്ഞു. മിഥുൻ മാനുവൽ തോമസ് സഹനിർമ്മാണവും സംവിധാനവും നിർവഹിച്ചതും ​​രൺധീർ കൃഷ്ണൻ എഴുതിയ ചിത്രം വൻ തിയേറ്റർ വിജയമാണ് കാഴ്ചവയ്ക്കുന്നത്.

ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നവർ ജയറാം, അനശ്വര രാജൻ, അർജുൻ അശോകൻ, സെന്തിൽ കൃഷ്ണ, ആര്യ സലിം, അനൂപ് മേനോൻ, ജഗദീഷ്, ദിലീഷ് പോത്തൻ, മമ്മൂട്ടി എന്നിവരാണ്. ഒരു ഐടി ജീവനക്കാരന്റെ കൊ,ല,പാ,തകത്തിന്റെ അന്വേഷണം ഏറ്റെടുക്കുന്ന തന്റെ കുടുംബത്തിന്റെ മരണത്താൽ വേട്ടയാടപ്പെടുന്ന ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ ഓസ്‌ലറിനെയാണ് സിനിമാ അവതരിപ്പിക്കുന്നത്.