മമ്മുട്ടി കുടുംബത്തിൽ നിന്നും 35 ലക്ഷം; വയനാടിനെ ചേർത്ത് പിടിച്ച് മമ്മുക്കയും കുഞ്ഞിക്കയും, ദുൽക്കർ സൽമാൻ 15 ലക്ഷം മമ്മൂട്ടി 20 ലക്ഷം.!! | Mammootty And Dulquer Salmaan Get Together For Wayanad Land Slide

Mammootty And Dulquer Salmaan Get Together For Wayanad Land Slide : മുണ്ടക്കൈ ദുരന്തത്തിൽ വയനാടിന് സഹായ ധനമായി മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ മന്ത്രി പി രാജീവിന് കൈമാറി. കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ട് കൈ ദുരന്തത്തിൽ വയനാടിന് സഹായവുമായി നടൻ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും. സിനിമ മേഖലയിൽനിന്ന് നിരവധി പേരാണ് ഇപ്പോൾ വയനാട്ടിൽ സഹായവുമായി എത്തിക്കൊണ്ടിരിക്കുന്നത്. ദുൽഖർ സൽമാൻ 15 ലക്ഷവും മമ്മൂട്ടി 20 ലക്ഷവും ചേർത്ത് 35 ലക്ഷം രൂപയാണ് മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്.

മന്ത്രി പി രാജീവാണ് ഈ തുക മമ്മൂട്ടിയിൽ നിന്ന് ഏറ്റുവാങ്ങിയത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ഈ വാർത്തക്ക് കയ്യടികൾ ലഭിക്കുകയാണ്. മമ്മുക്കയുടെയും ദുൽഖർ സൽമാന്റെയും ഈ നല്ല മനസ്സിന് നന്ദി പറയുകയാണ് കേരളത്തിലെ ജനത. കൂടാതെ എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ സഹായവുമായി വയനാട്ടിലേക്ക് പോകുന്ന ആദ്യ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചെയ്യാനും മമ്മുട്ടി എത്തി.

ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ നിരവധി തെന്നിന്ത്യൻ താരങ്ങളും ദുരിതാശ്വാസ സഹായവുമായി എത്തി. അഭിനേതാക്കളായ സൂര്യ,കാർത്തി, ജ്യോതിക എന്നിവർ ചേർന്ന് 50 ലക്ഷം രൂപയും, നടൻ വിക്രം 20 ലക്ഷം രൂപയും, രശ്മികാ മന്ദാന പത്തുലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിലവിൽ കൈമാറി കഴിഞ്ഞു.

സിനിമാതാരങ്ങൾ മാത്രമല്ല മറ്റ് വിവിധ മേഖലയിൽ നിന്നുള്ള പ്രമുഖരും ഈ ദുരന്തത്തിന്റെ ആഴം കുറക്കുന്നതിനായുള്ള സഹായ നിധിയിലേക്ക് സംഭാവനയുയി എത്തിയിരുന്നു. ഇപ്പോൾ മമ്മൂട്ടിയുടെയും ദുൽഖറിന്റെയും ഈ പ്രവർത്തിയെ പ്രകീർത്തിച്ചുകൊണ്ട് എത്തുകയാണ് താരങ്ങളുടെ ആരാധകരും. ഇത് മലയാളിയാണ് ഞങ്ങൾ കൈപിടിച്ച് മുന്നേറും, വയനാടിനെ പുനർനിർമിക്കും എന്നാണ് കേരളത്തിലെ സാധാരണ ജനങ്ങളും പറയുന്നത്.

Dulquer SalmaanLand SlideMammoottyMammootty And Dulquer SalmaanMammootty And Dulquer Salmaan Get Together For Wayanad Land SlideWayanadWayanad Land Slide