വിശ്വസിക്കാനാവാത്ത നിമിഷം; വിജയുടെ അവസാന ചിത്രം മാമിതക്കൊപ്പം, സ്വപ്ന സാഫല്യത്തിന്റെ സന്തോഷം പങ്കുവെച്ച് താരം.!! | Mamitha Baiju In Thalapathy 69 Movie

Mamitha Baiju In Thalapathy 69 Movie : തമിഴ് സൂപ്പർതാരം വിജയ് തന്റെ സിനിമ കരിയറിലെ അവസാന ചിത്രമായ ദളപതി 69 ന് തയ്യാറെടുക്കുകയാണ് ഇപ്പോൾ. എച്ച് വിനോദിന്റെ സംവിധാനത്തിലാണ് ദളപതി 69 എത്തുന്നത്. ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച പുതിയ അപ്ഡേറ്റുകളാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ മലയാളത്തിൽ നിന്ന് മമിതാ ബൈജുവും നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിൽ എത്തുന്നു എന്ന വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു.

ചിത്രത്തിൽ ബോബി ഡിയോൾ ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. കൂടാതെ ഗൗതം മേനോൻ, പ്രകാശ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ മമിതാ ബൈജു തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഞ്ഞ ചുരിദാർ ധരിച്ച് അതീവ സുന്ദരി ആയിട്ടാണ് എത്തിയത്.

നടൻ വിജയ്ക്കൊപ്പം അഭിനയിക്കണം എന്ന തന്റെ ആഗ്രഹം സഫലം ആകുകയാണ് എന്നാണ് മമിത പറഞ്ഞത്. ദളപതി 69 പൂജാ വേളയിൽ നിന്ന് നടൻ വിജയിക്കൊപ്പം നിന്നെടുത്ത ചിത്രമാണ് മമിത തന്റെ ഇൻസ്റ്റഗ്രാമം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുള്ളത്. നിരവധി വിജയ് ആരാധകരാണ് മമിത പങ്കുവെച്ച് പുതിയ ചിത്രത്തിന് ചുവടെ കമന്റുകളുമായി എത്തിയത്.

നിലവിൽ കമന്റ് ബോക്സിൽ 10000 ത്തോളം കമന്റുകളാണ് ലഭിച്ചിട്ടുള്ളത്. അടുത്തിടെ മഞ്ജു വാര്യർ എത്തുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പൂജ ഹെഗ്ഡേ ചിത്രത്തിൽ നായികയായി എത്തുന്നത്. ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം പൂജയും വിജയിയും ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതകൂടിയുണ്ട് ദളപതി 69.

Mamitha BaijuMamitha Baiju In Thalapathy 69 MovieThalapathy 69