ഇതാണ് ഞങ്ങളുടെ സ്വർഗം; കുഞ്ഞുവാവ വരുന്നതിന് മുന്നേ പുതിയ വീട്ടിലേക്ക്, വീട്ടിൽ നിന്നും ഫ്ലാറ്റിലേക്ക് മാറി നായികയും നായകനും.!! | Malavika Krishnadas Home Tour

Malavika Krishnadas Home Tour : മലയാള മിനിസ്‌ക്രീനിൽ ഏറെ ആരാധകരെ അടുത്തിടെയായി സ്വന്തമാക്കി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് മാളവിക കൃഷ്ണദാസും ഭർത്താവ് തേജസ് ജ്യോതിയും. ഒരു വർഷം മുൻപ് വിവാഹിതരായ ഇരുവരും ഇപ്പോൾ തങ്ങൾ ആദ്യത്തെ കണ്മണിക്കായി വെയിറ്റ് ചെയ്യുകയാണ്.

നിലവിൽ എട്ടാം മാസമായി കഴിഞ്ഞ മാളവിക ഏഴാം മാസത്തിൽ വയറ്റ് പൊങ്കാല ചടങ്ങ് അടക്കം നടത്തിയിരുന്നു. തങ്ങൾ സ്പെഷ്യൽ വിശേഷങ്ങൾ അടക്കം സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കിടാറുള്ള ഈ ജോഡി കുഞ്ഞുവാവ എത്തും മുന്‍പൊരു മാറ്റം വിശേഷം കൂടി പങ്കിടുകയാണ്. കുഞ്ഞതിഥി എത്തുന്നതിന് മുൻപായി പുത്തൻ വിശേഷം പങ്കുവെക്കുകയാണ് പുത്തൻ യൂട്യൂബ് വീഡിയോയിൽ കൂടി മാളവികയും തേജസും.

ഉടനെ സ്പെഷ്യൽ വീഡിയോയുമായി എത്തുമെന്ന് ജോഡി കുറച്ചു ദിവസങ്ങൾ മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ തങ്ങൾ പുത്തൻ ഫ്ലാറ്റിലേക്ക് മാറിയ വാർത്ത അറിയിക്കുകയാണ് യൂട്യൂബ് വീഡിയോയിൽ കൂടി ഈ ഇഷ്ട ജോഡി.”ഞങ്ങൾ പുതിയ ഒരു സ്ഥലത്തേക്ക് എത്തിയിരിക്കുകയാണ്. സ്വന്തമായിട്ടല്ല മേടിച്ചിരിക്കുന്നത്. ഞങ്ങള്‍ പുതിയൊരു സ്ഥലത്തേക്ക് ഷിഫ്റ്റ് ആയി മാറിയിരിക്കുകയാണ്. ഹോം ടൂർ ചെയ്യാൻ പോകുകയാണ്” മാളവിക വീഡിയോയിൽ വ്യക്തമാക്കി. പുത്തൻ മാറ്റത്തെ കുറിച്ചും ഫ്ലാറ്റിന്റെ ഓരോ കാഴ്ചകളെയും മാളവിക വീഡിയോയിൽ കാണിക്കുന്നുണ്ട്.

നാല് ബെഡ് റൂം ഫ്ലാറ്റ് തിരഞ്ഞെടുത്ത കാരണവും വീഡിയോയിൽ വിശദമാക്കുന്നുണ്ട്. ഗസ്റ്റുകളൊക്കെ വന്നാല് ഉപയോഗിക്കാമല്ലോ, അതാണ് ഇത്രയും സൗകര്യമുള്ളൊരു ഫ്ളാറ്റ് സെലക്ട്‌ ചെയ്തതെന്നാണ് മാളവിക അഭിപ്രായം നാലോ അഞ്ചോ വർഷത്തിനുള്ളിൽ പുതിയ ഇതുപോലെ ഒരു ഫ്ലാറ്റ് നേടണമെന്നാണ് തങ്ങൾ ആഗ്രഹമെന്ന് പറയുന്ന മാളവിക ഈ പുത്തൻ ഫ്ലാറ്റ് ഓരോ കാഴ്ചകളും വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. ഫ്ലാറ്റിലെ ഓരോ റൂമും ഫ്രിഡ്ജടക്കം എല്ലാം കാണിക്കുന്ന മാളവിക ഷിഫ്റ്റിംഗ് കഷ്ടപ്പാടുകളെ കുറിച്ചും വിശദമാക്കുന്നുണ്ട്. അമ്മയും തേജസ്‌ ഏട്ടനും ഷിഫ്റ്റിംഗ് സമയം കഷ്ടപ്പെട്ടുവെന്നും മാളവിക പറയുന്നുണ്ട്. വീഡിയോക്ക് താഴെ ഇരുവർക്കും ആശംസകളുമായി നിരവധി ആരാധകർ എത്തുന്നുണ്ട്.

Malavika KrishnadasMalavika Krishnadas Home Tour