Malavika Krishnadas And Thejus Jyothi With Baby : സൂപ്പർ ഡാൻസർ എന്ന ഒരൊറ്റ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ കീഴടക്കിയ താരമാണ് മാളവിക കൃഷ്ണദാസ്. ഈ റിയാലിറ്റി ഷോയിൽ കൂടാതെ നായിക നായകൻ എന്ന റിയാലിറ്റി ഷോയിൽ മികച്ച പ്രകടനവും മാളവിക കാഴ്ചവച്ചിരുന്നു. ഈ റിയാലിറ്റി ഷോയിലെ മാളവികയുടെ സഹമത്സരാർത്ഥിയായിരുന്ന തേജസിനെയാണ് താരം വിവാഹം കഴിച്ചത്.
കൂടാതെ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തുവന്ന ഇന്ദുലേഖ എന്ന പരമ്പരയിൽ മാളവിക ലീഡ് റോളും കൈകാര്യം ചെയ്തിരുന്നു. മാളവിയുടെയും തേജസിന്റെയും പ്രണയ വിവാഹമായിരുന്നോ? എന്നുള്ള ചോദ്യങ്ങൾ ഇവരുടെ വിവാഹ ശേഷം ഇവരെ തേടി എത്തിയിരുന്നു. എന്നാൽ ഇരുവരുടെയും വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു ഇവരുടെത്.
ഏത് സാഹചര്യത്തിലും തന്റെതായ ഉറച്ച നിലപാടുകളും കാഴ്ചപ്പാടുകളും ഉള്ള ഒരു വ്യക്തിയാണ് മാളവിക. തന്റെ സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ താരം മടിക്കാറില്ല. ദിവസങ്ങൾ മുൻപാണ് മാളവിക :തേജസ് ജോഡിക്ക് കുഞ്ഞു പിറന്നത്. തങ്ങൾക്ക് കുഞ്ഞ് പിറന്ന സന്തോഷവും ഇരുവരും ആരാധകർക്കൊപ്പം ഷെയർ ചെയ്തിരുന്നു.
പക്ഷെ ആ വമ്പൻ സസ്പെൻസ് നിലനിർത്താൻ തന്നെയാണ് ഇഷ്ട ജോഡി ശ്രമിച്ചത്. തങ്ങൾക്ക് പിറന്നത് ആൺ കുഞ്ഞാണോ പെൺ കുഞ്ഞാണോ എന്നുള്ള യാതൊരുവിധ വിവരവും തേജസ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ പ്രസവ ശേഷം ആദ്യമായി മാളവികക്കൊപ്പമുള്ള ചിത്രം പങ്കിടുകയാണ് തേജസ്.