അങ്ങനെ ചക്കിക്ക് കല്യാണം.!! ജയറാമേട്ടന്റെ മരുമകനെ കണ്ടോ.!? കാമുകനെ പരിചയപ്പെടുത്തി മാളവിക ജയറാം.!! | Malavika Jayaram Introduce Her Lover On His Birthday

Malavika Jayaram Introduce Her Lover On His Birthday : ആക്ട്രസ് ഒന്നുമല്ലെങ്കിലും മലയാളികൾക്കിടയിൽ പ്രശസ്തയാണ് ജയറാമിന്റെ മകൾ മാളവിക ജയറാം. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഒരു വർഷം മുമ്പ് ഇറങ്ങിയ താരത്തിന്റെ മായം സെയ്തായ് പൂവേ എന്ന മ്യൂസിക് വീഡിയോ ഏറെ ചർച്ചയായിരുന്നു. കൂടാതെ നിരവധി ജ്വല്ലറി പരസ്യചിത്രങ്ങളിലും താരം അഭിനയിച്ചു.

ഇൻസ്റ്റഗ്രാമിൽ മുൻപ് മുഖം മറച്ച് പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് കാമുകനെ വെളിപ്പെടുത്തി താരപുത്രി. ഇടക്കാല മലയാള സിനിമയിലെ പ്രിയപ്പെട്ട നായികാ നായകന്മാരായ ജയറാമും പാർവതിയും പിന്നീട് ജീവിതത്തിലും നായികാ നായകന്മാരായി. ഇപ്പോഴും അഭിനയ ജീവിതം മുന്നോട്ടു നയിക്കുന്ന ജയറാം മലയാളത്തിലെ പ്രധാനപ്പെട്ട നടനാണ്. വിവാഹത്തിനുശേഷം പാർവതി സിനിമ അഭിനയം നിർത്തിവെച്ചെങ്കിലും സോഷ്യൽ മീഡിയയിലൂടെ പാർവതിയുടെ വിശേഷങ്ങൾ ആരാധകർ എന്നും കൗതുകത്തോടെ നോക്കി കാണാറുണ്ട്.

ഈ താര ദമ്പതികളുടെ മക്കളായ കാളിദാസും മാളവികയും അവരുടെ വിശേഷങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. കാളിദാസനും കാമുകി തരിണിയുമായുള്ള നീണ്ട കാലത്തെ പ്രണയം വെളിച്ചത്തു കൊണ്ടുവന്നതിനു ശേഷം ആരാധകര്‍ ഏറ്റെടുത്ത മറ്റൊരു പ്രണയമാണ് മാളവികയുടേത്. നീണ്ടകാലത്തെ സോഷ്യൽ മീഡിയയിലെ സംശയങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് മാളവിക തന്റെ പ്രിയപ്പെട്ടവന്റെ പിറന്നാൾ ആശംസിച്ചുകൊണ്ട് സ്റ്റോറി പോസ്റ്റ് ചെയ്തു. “എന്റെ ഏറ്റവും നല്ല തെരഞ്ഞെടുപ്പായിരുന്നു നീ, ഐ ലവ് യു നൗ ആൻഡ് ഫോർ എവർ” എന്ന ക്യാപ്ഷനിലൂടെയാണ് മാളവിക തന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ നേർന്നത്.

ജയറാമിനും പാർവതിക്കും കാളിദാസിനും കാളിദാസന്റെ കാമുകി തരിണിക്കും ഒപ്പം ദുബായിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ ഒപ്പം നിൽക്കുന്ന വ്യക്തിയുടെ മുഖം വ്യക്തമാവാത്ത രീതിയിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകർക്കിടയിൽ ആദ്യ സംശയം വിതച്ചത്. ‘സ്വപ്നങ്ങൾ സാക്ഷാത്കരിച്ചു’ എന്ന ക്യാപ്ഷന്റെ കൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ കാളിദാസൻ “അളിയാ” എന്നുകൂടി ഒരു കമന്റ് ഇട്ടപ്പോൾ സംശയം പൂർത്തിയായി. ആരാധകർക്ക് ഇതിനപ്പുറം വേറെ ഒന്നും വേണ്ടല്ലോ. ചിത്രത്തിലെ കണ്ണാടിയിൽ വ്യക്തിയുടെ മുഖം കണ്ടു പിടിക്കലും ഊഹങ്ങളും കൊണ്ട് പോസ്റ്റിനു താഴെ ആരാധകർ നിറഞ്ഞു. ഇപ്പോഴിതാ മാളവികയുടെ പ്രിയപ്പെട്ടവന്റെ മുഖം വെളിപ്പെട്ടിരിക്കുന്നു.