Oman Jobvacancy
Latest News
HomeResume
  • facebook
  • twitter
  • google_plus
  • Email
Oman Jobvacancy

മാളവിക ജയറാമിന് രഹസ്യ വിവാഹ നിശ്ചയം.!! ജയറാമേട്ടന്റെ ചക്കി കുട്ടൻ ഇനി നവനീതിന് സ്വന്തം; കണ്ണന്റെ കൈ പിടിച്ച് കല്യാണ വേദിയിലേക്ക്.!! | Malavika Jayaram Engagement

By Jithin KS on December 9, 2023

Malavika Jayaram Engagement : മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാര ദമ്പതിമാരായ ജയറാമിന്റെയും പാർവതിയുടെയും മകളാണ് മാളവിക ഇപ്പോൾ താരത്തിന്റെതായി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത് ഒരു പുതിയ വാർത്തയാണ്. മാളവികയുടെ വിവാഹ നിശ്ചയത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഈ കുടുംബം. സമൂഹമാധ്യമങ്ങളിലൂടെ വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും

വീഡിയോസും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. വിവാഹ നിശ്ചയ ചടങ്ങിനെ സംബന്ധിച്ച വാർത്തകളുടെ അടിസ്ഥാനത്തിൽ ഏറ്റവും അടുത്ത ആളുകളെ മാത്രമാണ് ചടങ്ങിൽ പങ്കെടുപ്പിച്ചത് എന്നാണ് വിവരം. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മാളവിക തന്റെ റിലേഷൻഷിപ്പിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്. തന്റെ പ്രിയപ്പെട്ടവനെ ആരാധകർക്ക്

പരിചയപ്പെടുത്തിയത് പിറന്നാൾ ആശംസകൾ നേർന്നു പങ്കുവെച്ച ഒരു പോസ്റ്റിലൂടെ ആണ്. എന്നാൽ ആ പോസ്റ്റിലോ പങ്കുവെച്ച കുറുപ്പിലോ ആളുടെ പേരോ മറ്റ് വിവരങ്ങളോ പങ്കുവെച്ചിരുന്നില്ല. മലയാളികളുടെ ഇഷ്ടതാരം കാളിദാസ് വിവാഹനിശ്ചയത്തിന് പിന്നാലെയാണ് മാളവികയുടെയും വിവാഹനിശ്ചയം ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. ഒരു ചിത്രത്തിലും ഇതുവരെ വേഷമിട്ടിട്ടില്ല എങ്കിലും ജയറാമിന്റെയും നടി

പാർവതിയുടെയും മകൾ മാളവികയ്ക്ക് സമൂഹ മാധ്യമങ്ങളിലും ആരാധകർ ഏറെയാണ്. ചക്കി എന്ന പേരിലാണ് ആരാധകർക്ക് മാളവികയെ അറിയുന്നത്. കഴിഞ്ഞ ദിവസം ചക്കയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വയറൽ ആയി മാറിയിരുന്നു. വലിയ ആർഭാടങ്ങളോടെ നടന്ന ചടങ്ങിലേക്ക് വളരെ സിമ്പിൾ ആയ വസ്ത്രം ധരിച്ചാണ് മാളവിക ചടങ്ങിന് എത്തിച്ചേർന്നത്. ഏട്ടൻ തന്നെ കുഞ്ഞു പെങ്ങളെ കൈപിടിച്ച് വേദിയിലേക്ക് എത്തുന്ന ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുത്തിരുന്നു. നിരവധി ആരാധകരാണ് ആ ചിത്രങ്ങൾക്ക് അന്ന് കമന്റുമായി എത്തിയത്. ഉസ്താദ് എന്ന ചിത്രത്തിലെ ഒരു ഗാനമാണ് ഓർമ്മവരുന്നത് എന്നാണ് ഒരു ആരാധകൻ ഈ ചിത്രത്തിൽ കമന്റ് നൽകിയത്. കാളിദാസ് ജയറാമിന്റെ വിവാഹത്തിനു മുന്നേ മകളുടെ വിവാഹമായിരിക്കും നടക്കുന്നത് എന്ന് പാർവതി മുൻപ് അറിയിച്ചിരുന്നു.

JayaramMalavika JayaramMalavika Jayaram Engagement
  • Celebrity News
Share
  • About US
  • Contact Us
  • Privacy Policy
  • Terms and Conditions
View Desktop Version