അടുത്ത മാസമാണ് കല്യാണം.!! ചക്കിക്കുട്ടന് അപ്പേം അമ്മേം ഒരുക്കിയ പിറന്നാൾ വിരുന്ന് കണ്ടോ.!? വിവാഹത്തിന് മുന്നേ അവസാന പിറന്നാൾ ആഘോഷമാക്കി ജയറാമേട്ടനും കുടുംബവും.!! | Malavika Jayaram Birthday Celebration Highlights

Malavika Jayaram Birthday Celebration Highlights : മലയാള ചലച്ചിത്ര രംഗത്തെ മാതൃകാ ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇവർക്ക് കാളിദാസ്, മാളവിക എന്നീ രണ്ടു മക്കളാണുള്ളത്. വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു പാർവ്വതി.

കാളിദാസ് ബാലതാരമായി തന്നെ സിനിമയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും, മാളവിക ചലചിത്രമേഖലയിലേക്ക് കടന്നുവന്നില്ല. പരസ്യചിത്രങ്ങളിലും, മോഡലിംങ്ങ് രംഗത്തുമായിരുന്നു മാളവികയുടെ ചുവടുവെയ്പ്പ്. ജയറാമും, പാർവ്വതിയും, കാളിദാസും, മാളവികയുമൊക്കെ സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ, ഇവരുടെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞിരുന്നത്.

കാളിദാസിൻ്റെയും തരിണിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞ നവംബറിലായിരുന്നു നടന്നത്. അതിന് പിന്നാലെയായിരുന്നു ഡിസംബറിലായിരുന്നു മാളവികയുടെയും നവനീതിൻ്റെയും വിവാഹ നിശ്ചയം ഗംഭീരമായി നടന്നത്. വിവാഹ നിശ്ചയ വാർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. വിവാഹ നിശ്ചയത്തിന് പിന്നാലെ മാളവികയുടെയും നവനീതിൻ്റെയും വിവാഹം 2024 മെയ് മൂന്നിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടക്കുമെന്നുള്ള വാർത്തകളും പ്രചാരത്തിൽ വന്നിരുന്നു.

ഇപ്പോഴിതാ മാളവിക എന്ന ചക്കിയുടെ വിശേഷ വാർത്തയുമായാണ് പാർവ്വതി എത്തിയിരിക്കുന്നത്. മാർച്ച് 20-ന് പിറന്നാൾ ആഘോഷിക്കുന്ന ചക്കിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചാണ് പാർവ്വതി ജയറാം എത്തിയിരിക്കുന്നത്. മകളെ ചേർത്ത് നിർത്തിയുള്ള ഫോട്ടോയ്ക്ക് താഴെ ‘എല്ലായ്പ്പോഴും, എൻ്റേത്, പിറന്നാൾ ആശംസകൾ ചക്കി കുട്ടാ ‘ എന്ന ക്യാപ്ഷനാണ് താരം നൽകിയിരിക്കുന്നത് . പാർവ്വതിക്ക് പിന്നാലെ മകളെ ചേർത്ത് പിടിച്ച് ‘പിറന്നാൾ ആശംസകൾ ചക്കുമ്മ’ എന്ന ക്യാപ്ഷൻ നൽകി കൊണ്ടാണ് ജയറാം എത്തിയിരിക്കുന്നത്. ഇവരുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രിയതാരത്തിൻ്റെ മകൾക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.

Malavika Jayaram Birthday Celebration Highlights