മലബന്ധം എങ്ങനെ മരുന്നില്ലാതെ നാച്ചുറൽ ആയി പരിഹരിക്കാം…?

രാവിലെ കൃത്യമായി മലശോധന ഉണ്ടായില്ലെങ്കിൽ അത് ശരീരത്തിന് ക്ഷീണവും ഉന്മേഷക്കുറവും ഉണ്ടാക്കാറുണ്ട്. പലരും മലശോധനയ്ക്ക് പരസ്യത്തിൽ കാണുന്ന മരുന്നുകൾ വാങ്ങി ഉപയോഗിച്ച് അവസ്ഥ മോശമാകുമ്പോൾ ആണ് ഒരു ഡോക്ടറെ സമീപിക്കുന്നത്. എന്നാൽ കോൺസ്റ്റിപേഷൻ ഉണ്ടാകാൻ കാരണമെന്ത്? ഇത് മരുന്നുകൾ ഉപയോഗിക്കാതെ തന്നെ നാച്ചുറൽ ആയി എങ്ങനെ പരിഹരിക്കാം? ഇത് ഒരുപാടുപേരെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്.

മലബന്ധം എങ്ങനെ മരുന്നില്ലാതെ നാച്ചുറൽ ആയി പരിഹരിക്കാം…? വിരേചന പ്രക്രിയയിലുള്ള മാറ്റങ്ങൾ മൂലം മലം ഉറച്ച് കട്ടിയായി സാധാരണ കാലയളവിൽ പോകാതിരിയ്ക്കുന്നതാണ് മലബന്ധം. ആഹാരത്തിന് ദഹന വ്യൂഹത്തിൽവച്ചു സംഭവിക്കുന്ന മാറ്റങ്ങളെ തുടർന്ന് വൻകുടലിൽ വച്ചാണ് മലം ഉണ്ടാകുന്നത്. മലവിസർജനത്തിനു നിദാനമായ റിഫ്‌ളക്‌സ് ആണ് ഡെഫിക്കേഷൻ റിഫ്‌ളക്‌സ്.

മലദ്വാരത്തിലുള്ള മാംസപേശികൾ മലത്തിന്റെ പുറത്തേക്കുള്ള പോക്കിനെ നിയന്ത്രിക്കുന്നു. പ്രത്യേക നാഡികൾ ഈ റിഫ്‌ളക്‌സിനെ നിയന്ത്രിക്കുന്നു. ശരീരത്തിൽ അകത്തേക്ക് ആഹാരം പ്രവേശിക്കുന്നത് പോലെ പ്രധാനമാണ് പുറത്തേക്ക് പോകുന്നതും. മലത്തിന്റെ ലക്ഷണം നോക്കി പല രോഗങ്ങളും നിർണയിക്കാൻ സാധിക്കും. പല കാരണങ്ങളാലും മലബന്ധം ഉണ്ടാകും. തെറ്റായ ആഹാരക്രമവും ദിനചര്യയുമാണ് പ്രധാന കാരണം.

വൻകുടലിനു ചുരുങ്ങാനും വികസിക്കാനുമുള്ള ശേഷി നഷ്ടപ്പെടുന്നത് കുട്ടികളിലും, കുടലിന്റെ മാംസപേശികൾക്കു ബലക്ഷയം സംഭവിക്കുന്നത് പ്രായം ചെന്നവരിലും മലബന്ധത്തിനു കാരണമാകും. കുടലിലുണ്ടാകുന്ന അർബുദം, നാഡികൾക്കുണ്ടാകുന്ന ക്ഷതങ്ങൾ ഇവയൊക്കെ മലബന്ധം ഉണ്ടാക്കാവുന്നതാണ്. ആഹാരത്തിൽ നാരുകൾ തീരെ കുറവായിരുന്നാൽ മലബന്ധത്തിന് സാധ്യതയുണ്ട്.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dr Rajesh Kumar ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Dr Rajesh Kumar