MA Yusuff Ali Gift Rado Watch To Fan Boy : കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനും വ്യവസായിയുമായ എം എ യൂസഫ് അലി മലയാളികൾക്കെല്ലാം ഏറെ പ്രിയപ്പെട്ടവനാണ് ലോകമെമ്പാടും പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ലുലു ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറും ഒക്കെയായ യൂസഫ് അലി നിലപാടുകൾ കൊണ്ടും ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും ആണ് എല്ലാവരുടെയും മനസ്സ് കവർന്നത്.
ദിനം പ്രതി ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലാവസരങ്ങൾ നൽകുന്ന യുസുഫ് അലി തന്റെ തൊഴിലാളികൾക്ക് നൽകുന്ന പരിഗണനയും സ്നേഹവും എല്ലാം പ്രത്യേകം എടുത്തു പറയേണ്ടതുമാണ്. ദുബായ് കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം എങ്കിലും ജന്മനാടായ കേരളം അദ്ദേഹം മിക്കപ്പോഴും സന്ദർശിക്കാറുണ്ട്.
കേരളത്തിൽ എത്തുമ്പോൾ നേരിട്ടും അല്ലാതെയും ആയി നിരവധി ആളുകളാണ് സഹായം അഭ്യർത്ഥിച്ചു എത്തുന്നതും, അദ്ദേഹം അത് ചെയ്യുന്നതും. മാധ്യമങ്ങളിലൂടെയും മറ്റും കണ്ട് പരിചയമുള്ള സഹായം അർഹിക്കുന്ന ആളുകളെയും സഹായിക്കുന്ന വാർത്തകൾ മിക്കപ്പോഴും കാണാൻ കഴിയും. ഇക്കാരണങ്ങൾ കൊണ്ടൊക്കെ തന്നെ ഒരു ബിസിനസ് മാൻ എന്നതിലുപരി വലിയൊരു താരപരിവേഷം അദ്ദേഹത്തിനുണ്ട്. ഇപോഴിതാ ഒരുപാട് സ്നേഹത്തോടെ തനിക്ക് സമ്മാനവുമായി വന്ന ആരാധകനെ ഞെട്ടിച്ചു കൊണ്ട് തിരികെ ഒരു വാച്ച് കൊടുത്തിരിക്കുകയാണ് യൂസഫ് അലി.
അദ്ദേഹത്തെ നേരിട്ട് കാണണം എന്നും സംസാരിക്കണം എന്നും എല്ലാം ആഗ്രഹിക്കുന്ന നിരവധി ആളുകൾ ഉണ്ട് അപ്പോഴാണ് പിറന്നാളിന് തനിക്ക് സമ്മാനമായി ഒരു വാച്ച് അയച്ചു തന്ന ആരാധകനെ നേരിൽ കണ്ട് സംസാരിക്കുകയും തനിക്ക് ഒരു സമ്മാനം ആരെങ്കിലും തന്നാൽ തിരിച്ചും സമ്മാനം കൊടുക്കും എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ആ വാച്ച് സമ്മാനിച്ചത്. ലക്ഷങ്ങൾ വില മതിക്കുന്ന Rado വാച്ച് ആണ് പിറന്നാൾ ദിന സമ്മാനം അയച്ചു കൊടുത്ത ആരാധകന് യൂസഫ് അലി സമ്മാനിച്ചത്. വളരെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആണ് ആ യുവാവിന് അദ്ദേഹം സമ്മാനിച്ചത്. ഈ എളിമയും മനസും ഒക്കെയാണ് ആ മനുഷ്യന്റെ ഉയർച്ചയ്ക്ക് കാരണം എന്നാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോക്ക് വരുന്ന കമന്റുകൾ.