Listin Stephen New Range Rover Sport Dynamic HSE Malayalam : ലിസ്റ്റിന് റേഞ്ച് റോവർ സ്വന്തമാക്കിയ വാർത്തയാണ് ഇപ്പോൾ വാഹന പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ചലച്ചിത്ര നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന് പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ട് എച്ച്എസ്ഇ എസ് യു വി മുത്തൂറ്റ് ജെ എല്‍ ആര്‍ ഗ്രൂപ്പ് സെയില്‍സ് ഹെഡ് ഷാന്‍ മുഹമ്മദ് കൈമാറുന്ന ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.
ലിസ്റ്റിന്റെ ഭാര്യക്കും മക്കൾക്കും ഒപ്പം ബ്രാന്‍ഡ് മാനേജര്‍ രോഹിത് ഷോജി, സെയില്‍സ് ജിഎം സനീഷ് മാധവന്‍, സര്‍വീസ് ജിഎം സനല്‍ വര്‍മ എന്നിവർ ചേർന്നു നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് നിർമാതാവ്. കേരളത്തിലെ തന്നെ ആദ്യ റെയിഞ്ച് റോവർ സ്പോട്ട് ആണ് നിർമ്മാതാവ് സ്വന്തമാക്കിയിരിക്കുന്നത്.
ആറു സിലിണ്ടര്‍ ഡീസല്‍ വാഹനത്തിന് 350 എച്ച് പി കരുത്തും ഏഴു നൂറു എന്‍ എം ടോര്‍ക്കുമുണ്ട്. 234 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാന്‍ ശേഷിയുള്ള ഈ സ്പോർട് വാഹനത്തിന് 0 – 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കേവലം 5.9 സെക്കന്‍ഡുകള്‍ മാത്രം മതി എന്നതു തന്നെയാണ് ഈ വാഹനം വാഹന പ്രേമികൾക്കിടയിൽ ഇഷ്ട സ്വപ്നമായി മാറുന്നതും.
എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്, ഇത്തരം ഒട്ടേറെ സവിശേഷതകള്‍ ഈ പുതുപുത്തൻ റെയിഞ്ച് റോവറിന് ഉണ്ട്. ട്രാഫിക് എന്ന സിനിമയിലൂടെ ആണ് മലയാള ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് ലിസ്റ്റിന്‍ സ്റ്റീഫന്‍ ചുവടുവെച്ചത്. അദ്ദേഹം നിര്‍മിച്ച ഭൂരിഭാഗം ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടി സൂപ്പര്‍ഹിറ്റ് സിനിമകളായി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനോടു ചേർന്ന് ലിസ്റ്റിന്‍ നിര്‍മിച്ച ഗോള്‍ഡ് ആണ് ഒടുവില്‍ തിയറ്ററിലെത്തിയ ചിത്രം.