Kunchacko Boban Win Best Actor Award For Kozhumaal Rajevan In Nna Thaan Case Kodu : മാലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. 90’സ് കിഡ്‌സിന്റെ നൊസ്റ്റാൾജിയയിൽ പ്രധാനപ്പെട്ട ഒന്നാണ് കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ. സംവിധായകനും ചലച്ചിത്ര നിർമ്മതവുമായ ബോബൻ കുഞ്ചാക്കോയുടെ മകനാണ് താരം.
ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ കുഞ്ചാക്കോ ബോബൻ നായക വേഷത്തിൽ എത്തിയത് ഫാസിൽ ചിത്രം അനിയത്തിപ്രാവിലൂടെയാണ്. ട്രാഫിക് മുതൽ ഇങ്ങോട്ട് വില്ലൻ വേഷങ്ങളും പോലീസ് വേഷങ്ങളുമെല്ലാം അടിപൊളിയായി ചെയ്ത് തന്റെ ചോക്ലേറ്റ് ഹീറോയെന്ന പഴയ ഇമേജ് പാടേ തിരുത്താൻ കുഞ്ചാക്കോ ബോബന് കഴിഞ്ഞു. ഏറ്റവുമൊടുവിൽ ചെയ്ത “ന്നാ താൻ കേസ് കൊടു” എന്ന ചിത്രത്തിലെ വ്യത്യസ്തമായ വേഷം ഏറ്റവും ഭംഗിയയാണ് താരം ചെയ്തിരിക്കുന്നത്. റിലീസിന് മുൻപേ തന്നെ അദ്ദേഹത്തിന്റെ ഒറ്റ ഡാൻസ് കൊണ്ട് ചിത്രത്തിന്റെ ഹൈപ്പ് ഉയർന്നതും നമ്മൾ കണ്ടതാണ്.
പ്രായം കൂടും തോറും ഗ്ലാമർ കൂടി വരുന്നു എന്ന് ആരാധകർ സ്നേഹത്തോടെ കളി പറയാറുണ്ട് താരത്തിനോട്. ഇപോഴിതാ 2023 ലെ ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയിരിക്കുകയാണ് താരം. “ന്നാ താൻ കേസ് കൊട് ” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ വ്യത്യാസ്ഥമായ അഭിനയതിനാണ് താരത്തിന് അവാർഡ് ലഭിച്ചത്. രതീഷ് രാമകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രം വലിയ സ്വീകരയതയാണ് നേടിയെടുത്തത്.
മികച്ച സംവിധായകനുള്ള അവാർഡ് രതീഷ് ബാലകൃഷ്ണ പൊതുവാളിനും മികച്ച സിനിമയ്ക്കുള്ള അവർഡ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനും തന്നെയാണ്. ഇപോഴിതാ പുതിയ സിനിമയുടെ ലൊക്കേഷനിൽ അവാർഡ് ലഭിച്ച സന്തോഷം ആഘോഷമാക്കുകയാണ് കുഞ്ചാക്കോ ബോബൻ. പ്രിയാമണിയും മീനാക്ഷിയും സിനിമയുടെ മറ്റു അണിയറ പ്രവർത്തകരും ഒപ്പം ഉണ്ട്. മീനാക്ഷിയാണ് ചിത്രം പങ്ക് വെച്ചത്.