കുള്ളൻ കവുങ്ങ് കൃഷി അറിയേണ്ടതെല്ലാം, ഇങ്ങനെ ചെയ്താൽ ഇരട്ടി വിളവ്…!!

കുള്ളൻ കവുങ്ങ് കൃഷി അറിയേണ്ടതെല്ലാം, ഇങ്ങനെ ചെയ്താൽ ഇരട്ടി വിളവ്…!! കമുകിന്റെ ജന്മദേശം മലയായിലാണ്‌. ഭാരതത്തിൽ എല്ലായിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും കൂടുതലായി കൃഷി ദക്ഷിണഭാരതത്തിലാണ്‌. കേരളത്തിലാണ്‌ വ്യാപകമായി ഇതിന്റെ കൃഷിയുള്ളത്. എങ്കിലും ഭാരതത്തിലെമ്പാടും വളരെയധികം പാക്ക് ഉപയോഗിക്കുന്നുണ്ട്. പാക്കിനെ അടക്ക എന്നും പറയുന്നു. അതിനാൽ അടക്കയുണ്ടാകുന്ന മരത്തെ അടക്കാമരമെന്ന് വിളിക്കുന്നു. വെറ്റിലമുറുക്കിലാണ്‌ പാക്ക് സാധാരണയായി ഉപയോഗിക്കുന്നത്. ഇതിന്‌ അടയ്ക്കാമരം, കമുക്, കഴുങ്ങ് എന്നിങ്ങനെ ദേശങ്ങൾക്കനുസരിച്ച് പേരുണ്ട്.

നല്ലതുപോലെ വിളഞ്ഞുപഴുത്ത അടക്കായാണ്‌ വിത്തായി ഉപയോഗിക്കുന്നത്. ഇടവിളകളായി ഒട്ടുജാതി, വാഴ, തീറ്റപ്പുല്ല്, ഔഷധസസ്യങ്ങൾ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയവ കൃഷിചെയ്താൽ വരുമാനവും തോട്ടത്തിലെ ഈർപ്പത്തിന്റെ അളവും കൂട്ടാൻ സഹായിക്കും. കൂടാതെ ഈ സസ്യങ്ങളുടെ വിളവെടുപ്പിനുശേഷം കവുങ്ങിന്‌ പുതയിടുന്നതിനും ഉപയോഗിക്കാം.

മംഗള, ശ്രീമംഗള, സുമങ്ങള, മോഹിത്നഗർ, ഇപ്പോൾ പുതിയ ഒരു സങ്കര ഇനം നാടൻ ഇനമായ ഹിരെല്ലിയ യും മറ്റൊരിനമായ സുമങ്ങള യും ചേർന്ന സങ്കര ഇനമാണ് വി ടി എൻ ഏഏച്ച്-1 എന്നാ കുള്ളൻ ഇനം. കവുങ്ങിന്റെ വേരും അടക്കയും മരുന്നിനായി ഉപയോഗിക്കുന്നു. വിരനാശകവും അണുനാശകവുമാണ് . പ്രമേഹം, വായ്പുണ്ണ് എന്നിവ മാറാനും ഉപയോഗിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി KERALA SELFIE ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…