വേദികയുടെ ചതി തിരിച്ചറിഞ്ഞ് സുമിത്ര..!!👌🔥 സരസ്വതി അമ്മ കുടുങ്ങുമെന്നുറപ്പ്…😳😱 ശക്തമായ തീരുമാനവുമായി സുമിത്ര…🔥🔥 പക്ഷേ അവിടെയും ഒരു ട്വിസ്റ്റ്..!!😳😲

വേദികയുടെ ചതി തിരിച്ചറിഞ്ഞ് സുമിത്ര..!!👌🔥 സരസ്വതി അമ്മ കുടുങ്ങുമെന്നുറപ്പ്…😳😱 ശക്തമായ തീരുമാനവുമായി സുമിത്ര…🔥🔥 പക്ഷേ അവിടെയും ഒരു ട്വിസ്റ്റ്..!!😳😲 കുടുംബപ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര. നടി മീരാ വാസുദേവ് നായികാകഥാപാത്രമായി എത്തുന്ന പരമ്പരയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ പറയുന്ന പരമ്പരയിൽ സാധാരണ ജീവിതവുമായി ഏറെ ബന്ധപ്പെട്ടു നിൽക്കുന്ന ഒട്ടനവധി സംഭവങ്ങളാണ് കോർത്തിണക്കപ്പെടാറുള്ളത്. സുമിത്രയുടെ ഭർത്താവ് സിദ്ധാർത്ഥ് ഓഫീസിലെ തൻറെ സഹപ്രവർത്തക വേദികയുമായി ബന്ധം സ്ഥാപിക്കുന്നതും പിന്നീട് ഇരുവരും വിവാഹിതരാവുന്നതുമാണ് കുടുംബവിളക്കിന്റെ കഥയെ നയിച്ചത്.

എന്നാൽ പിന്നീട് വേദികയുടെ കുതന്ത്രങ്ങൾ മനസ്സിലാക്കിയ സിദ്ധാർദ്ധ് സുമിത്രയിലേക്ക് തന്നെ തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ട്. മറ്റൊരു സ്ത്രീയോടൊപ്പം ജീവിതമാരംഭിച്ച സിദ്ധാർദ്ധിനെ അടുപ്പിക്കാൻ സുമിത്ര ആഗ്രഹിക്കുന്നുമില്ല. ഈ സംഭവങ്ങൾക്കിടയിലാണ് ശ്രീനിലയത്തിന്റെ ആധാരം കാണാതാവുന്നത്. വേദികയുടെ ആവശ്യപ്രകാരം സരസ്വതി അമ്മയാണ് ആധാരം മോഷ്ടിച്ചത്. സുമിത്രയുടെ പേരിലുള്ള ആധാരം തൻറെ പേരിലേക്ക് വേദിക മാറ്റിത്തരും എന്ന വിശ്വാസത്തിലാണ് സരസ്വതിയമ്മ അത് ചെയ്തത്.

എന്നാൽ പിന്നീടാണ് വേദികയുടെ കള്ളത്തരങ്ങൾ അവർക്ക് മനസ്സിലായത്. എന്നിട്ടും വേദിക പറയുന്നതനുസരിച്ച് സരസ്വതിയമ്മ മുന്നോട്ടുപോവുകയാണ്. പോലീസ് ഓഫീസറുടെ ചോദ്യങ്ങൾക്ക് മുൻപിൽ ആധാരം നഷ്ടപ്പെട്ട കുറ്റം സുമിത്രയുടെ തലയിൽ ചാരും വിധമാണ് സരസ്വതി സംസാരിക്കുന്നത്. ഇപ്പോൾ ആധാരത്തിന്റെ പിന്നിലെ കഥ തേടി സുമിത്രയും രോഹിത്തും ശ്രീകുമാറും ഇറങ്ങിയിരിക്കുകയാണ്. വേദിക പുതിയ കാർ വാങ്ങിയത് കുടുംബത്തിൻറെ ഓഹരി കിട്ടിയത് മൂലമാണെന്ന് പറഞ്ഞിരുന്നു. ആയതിന്റെ സത്യം മനസ്സിലാക്കാൻ വേദികയുടെ വീട്ടിലെത്തിയ സുമിത്ര സത്യം തിരിച്ചറിയുകയാണ്.

വേദികക്ക്‌ സ്വന്തം വീട്ടിൽനിന്ന് യാതൊരു ഓഹരിയും ലഭിക്കാനില്ല. എന്താണെങ്കിലും ശ്രീനിലയത്തിന്റെ ആധാരത്തിന് എന്താണ് സംഭവിച്ചത് എന്ന് കണ്ടുപിടിക്കാനുള്ള ശക്തമായ തീരുമാനവുമായി സുമിത്ര മുന്നോട്ടു പോവുകയാണ്. എന്നാൽ സരസ്വതിയാണ് ഇതിൻറെ പിന്നിൽ പ്രവർത്തിച്ചത് എന്നറിയുമ്പോൾ സുമിത്ര എന്ത് തീരുമാനമായിരിക്കും എടുക്കുക എന്ന ചോദ്യമാണ് ഇപ്പോൾ കുടുംബവിളക്കിന്റെ പുതിയ പ്രൊമോക്ക്‌ താഴെ പല പ്രേക്ഷകരും കമൻറ് ചെയ്തുകൊണ്ടിരിക്കുന്നത്. ഏറെ നിർണായകമായ രംഗങ്ങളിലൂടെയാണ് ഇപ്പോൾ പരമ്പര മുന്നോട്ടുപോവുന്നത്.