സരസ്വതിയമ്മയെ കാത്ത് എട്ടിന്റെ പണി..!!😳😱 ശിവദാസമേനോൻ ഇനി അരങ്ങുതകർക്കും…👌🔥 സരസ്വതി ശ്രീനിലയത്തിന് പുറത്ത്…😲😲 ഞെട്ടിത്തരിച്ച് വേദികയും…🔥🔥

സരസ്വതിയമ്മയെ കാത്ത് എട്ടിന്റെ പണി..!!😳😱 ശിവദാസമേനോൻ ഇനി അരങ്ങുതകർക്കും…👌🔥 സരസ്വതി ശ്രീനിലയത്തിന് പുറത്ത്…😲😲 ഞെട്ടിത്തരിച്ച് വേദികയും…🔥🔥 മലയാളം ടെലിവിഷൻ റേറ്റിംഗിൽ റെക്കോർഡുകൾ ഭേദിച്ച പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് പരമ്പര പറയുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുനടന്ന സുമിത്ര പ്രേക്ഷകർക്ക് എക്കാലത്തും അവരുടെ പ്രിയപ്പെട്ട നായിക തന്നെയാണ്. ഓഫീസിലെ സഹപ്രവർത്തകയായ വേദികയ്ക്കൊപ്പം സിദ്ധാർത്ഥ് തൻറെ പുതിയ ജീവിതം ആരംഭിച്ചതോടെ സുമിത്ര ഒറ്റപ്പെടുകയായിരുന്നു.

എന്നാൽ അവിടെ നിന്നും ഉയിർത്തെഴുന്നേൽക്കാൻ സുമിത്രയ്ക്ക് സുഹൃത്തുക്കളും ശ്രീനിലയത്തിലെ അംഗങ്ങളും ഒപ്പമുണ്ടായിരുന്നു. എന്നാൽ അവിടെയും സരസ്വതി അമ്മ സുമിത്രയെ ദ്രോഹിച്ചുകൊണ്ടേയിരുന്നു. വേദികക്കൊപ്പം നിന്ന് സരസ്വതിഅമ്മ എത്രയോ തവണകളാണ് സുമിത്രക്കെതിരെ ഓരോ കുതന്ത്രങ്ങൾ മെനഞ്ഞുകൊണ്ടിരുന്നത്. ഏറ്റവുമൊടുവിൽ ശ്രീനിലയത്തിന്റെ ആധാരം വേദികക്ക് എടുത്തുനൽകിയിരിക്കുകയാണ് സരസ്വതി അമ്മ.

സുമിത്രയുടെ പേരിലുള്ള ശ്രീനിലയത്തിന്റെ ആധാരം തന്റെ പേരിലേക്ക് മാറ്റാൻ വേദിക സഹായിക്കും എന്ന് കരുതിയാണ് വേദികയ്ക്കൊപ്പം നില്ക്കാൻ സരസ്വതി തയ്യാറാകുന്നത്. എന്നാൽ വേദികളുടെ കുതന്ത്രങ്ങളൊന്നും അവർ തിരിച്ചറിയുന്നുമില്ല. നവീനുമായി ചേർന്ന് ആ ആധാരം തന്നെ അവർ പണത്തിനായി വേറെ ആർക്കോ കൊടുത്തുകഴിഞ്ഞു. ഇപ്പോൾ പരമ്പരയുടെ പുതിയ പ്രോമോ വീഡിയോ ഇറങ്ങിയപ്പോഴാണ് സരസ്വതി അമ്മക്ക് സംഭവിക്കാൻ പോകുന്ന ആ അക്കിടിയെക്കുറിച്ച് പ്രേക്ഷകർക്ക് മനസിലായിരിക്കുന്നത്. ശിവദാസമേനോൻ ആധാരം കാണാതായ വിവരം അറിഞ്ഞിരിക്കുകയാണ്.

ഇത് മനസിലാക്കിയ സരസ്വതി അമ്മ വേദികയെ ഉടനടി വിളിക്കുന്നുണ്ട്. ആധാരം കാണാതായ വിവരം അങ്ങേര് അറിഞ്ഞു എന്നാണ് സരസ്വതി വേദികയോട് പറയുന്നത്. നമ്മൾ രണ്ടുപേരും കുടുങ്ങും എന്ന് അവർ വേദികയോട് പറയുന്നുണ്ട്. എന്താണെകിലും ഇനിയുള്ള എപ്പിസോഡുകളിൽ എന്താണ് സംഭവിക്കുക എന്ന് ഉറ്റുനോക്കുകയാണ് പ്രേക്ഷകർ. നടി മീര വാസുദേവാണ് പരമ്പരയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. കഴിഞ്ഞയാഴ്ചയും റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്നു കുടുംബവിളക്ക്.