സുമിത്രയെ ടൂറിൽ നിന്ന് വിലക്കി രോഹിത്ത്…😧😧 സിദ്ധുവിനെ വിടാതെ മുറുകെപ്പിടിച്ച് വേദികയും…😫😫 ഇങ്ങനെപോയാൽ കുടുംബവിളക്ക് കുടുംബവഴക്ക് തന്നെയാകുമെന്ന് ആരാധകരും…😂🤣 റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയിൽ ഇപ്പോൾ സംഭവിക്കുന്നത് ഇത്…😲😳

സുമിത്രയെ ടൂറിൽ നിന്ന് വിലക്കി രോഹിത്ത്…😧😧 സിദ്ധുവിനെ വിടാതെ മുറുകെപ്പിടിച്ച് വേദികയും…😫😫 ഇങ്ങനെപോയാൽ കുടുംബവിളക്ക് കുടുംബവഴക്ക് തന്നെയാകുമെന്ന് ആരാധകരും…😂🤣 റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പരമ്പരയിൽ ഇപ്പോൾ സംഭവിക്കുന്നത് ഇത്…😲😳 റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. മലയാളികൾക്ക് ഏറെ സുപരിചിതയായ മീര വാസുദേവാണ് കുടുംബവിളക്കിലെ നായിക. സുമിത്ര എന്ന വീട്ടമ്മയായി മീരാ വാസുദേവ് തകർത്തഭിനയിക്കുകയാണ്.

ഒരു വീട്ടമ്മയുടെ ജീവിതത്തിൽ ഉണ്ടാവുന്ന പ്രതിസന്ധികളെ അവർ ശക്തമായി നേരിടുന്നതാണ് കഥയുടെ പ്രമേയം. ഭർത്താവ് സിദ്ധാർഥ് സുമിത്രയെ ഉപേക്ഷിച്ചുപോകുന്നുവെങ്കിലും സുമിത്ര ജീവിതത്തിലെ പ്രതിസന്ധികളോട് പോരടിച്ച് മുന്നോട്ടു തന്നെ പോവുകയാണ്. സിദ്ധാർഥിനോടൊപ്പം മകൻ അനിരുദ്ധും അമ്മയെ തള്ളിപ്പറയുന്നതോടെ സുമിത്ര തളർന്നുപോവുകയായിരുന്നു. എന്നാൽ ഇപ്പോൾ അനിരുദ്ധും സിദ്ധാർത്തും തിരിച്ചറിവിന്റെ വക്കിലാണ്.

വേദികയും ഇന്ദ്രജയുമാണ് സുമിത്രയുടെ പ്രധാന ശത്രുക്കൾ. സുമിത്രയെ സമാധാനപരമായി ജീവിക്കാൻ അനുവദിക്കാത്തവർ അവർ രണ്ടുപേരുമാണ്. മക്കളെല്ലാവരും ചേർന്ന് ഒരു ടൂർ പ്ലാൻ ചെയ്തിരിക്കുകയാണ് ഇപ്പോൾ. എന്നാൽ അതേ ദിവസം തന്നെയാണ് സുമിത്രയുടെ ബിസിനസ് സ്ഥാപനമായ സുമിത്രാസിൽ ഒരു പ്രധാന ബിസിനസ് മീറ്റിംഗ് നടക്കുന്നതും. അത് ഒഴിവാക്കരുതെന്നാണ് രോഹിത്തിന്റെ ഉപദേശം. എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ് ഇപ്പോൾ സുമിത്ര. മീറ്റിംഗ് ഒഴിവാക്കുന്നതു ശരിയല്ല എന്ന് അറിയാമെങ്കിലും വിനോദയാത്രയിൽ നിന്ന് ഒഴിവായാൽ ആ ട്രിപ്പ് തന്നെ മക്കൾ ഒഴിവാക്കുമെന്ന് സുമിത്ര ഭയപ്പെടുന്നുണ്ട്.

അതേസമയം ഇങ്ങനെ ഒരു ട്രിപ്പിന് പോകരുതെന്നാണ് വേദിക സിദ്ധാർഥിനോട് ആവശ്യപ്പെടുന്നത്. വേദിക പുതിയൊരു തന്ത്രമാണ് സിദ്ധാർത്തിനടുത്ത് പയറ്റുന്നത്. സുമിത്രയും സിദ്ധാർഥും വിനോദയാത്രയ്ക്ക് പോകാതിരുന്നാൽ അനിരുദ്ധും പ്രതീഷും ശീതളും ഇനി എന്തായിരിക്കും ചെയ്യുക എന്ന ചോദ്യത്തിലാണ് പ്രേക്ഷകർ. ഏറെ ആരാധകരുള്ള പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവിന് പുറമെ കെ കെ മേനോൻ, ആനന്ദ് നാരായൺ, നൂബിൻ, ശ്രീലക്ഷ്മി, ശരണ്യ ആനന്ദ് തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്.