ഇരുശക്തികൾ ഒന്നാകുന്നു…😲😲 വേദികയും ഇന്ദ്രജയും കൈകോർക്കുമ്പോൾ ഇനി സുമിത്രക്ക് കഷ്ടകാലമോ..!!😳😱

ഇരുശക്തികൾ ഒന്നാകുന്നു…😲😲 വേദികയും ഇന്ദ്രജയും കൈകോർക്കുമ്പോൾ ഇനി സുമിത്രക്ക് കഷ്ടകാലമോ..!!😳😱 ഒരു ഇടവേളയ്ക്കുശേഷം നടി മീരാ വാസുദേവ് മലയാളികൾക്ക് മുന്നിലെത്തിയത് കുടുംബവിളക്ക് എന്ന പരമ്പരയിലൂടെയാണ്. ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക് റേറ്റിംഗിൽ ഒന്നാം സ്ഥാനത്താണ്. സുമിത്രയെന്ന വീട്ടമ്മയായാണ് മീരാ വാസുദേവ് പരമ്പരയിൽ അഭിനയിക്കുന്നത്. സുമിത്രയുടെയും സിദ്ധാർദിന്റെയും ജീവിതത്തിലേക്ക് വേദിക എന്ന സ്ത്രീ കടന്നുവരുന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്.

സിദ്ധാർത്തിനെ സ്വന്തമാക്കുന്ന വേദിക സുമിത്രയോട് യുദ്ധം പ്രഖ്യാപിക്കുകയാണ്. സുമിത്രയെ ആജന്മശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ വേദിക. വേദികയുടെ കുതന്ത്രങ്ങൾ മനസ്സിലാക്കിയ സിദ്ദു സുമിത്രക്കൊപ്പം ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ എപ്പിസോഡിലാണ് ശ്രീകുമാർ ഒരു സുപ്രധാന കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു ശ്രീനിലയത്തുകാരെ വിളിച്ചത്. എന്നാൽ പുതിയ പ്രൊമോ വീഡിയോ കാണിക്കുന്നത് ശ്രീകുമാർ അനിരുദ്ധിനോടും പ്രതീക്ഷിനോടും ശീതളിനോടും സംസാരിക്കുന്നതാണ്.

വേദിക എന്ന സ്ത്രീയിൽ നിന്നും സിദ്ധാർദ്ധിനെ മോചിപ്പിച്ച സുമിത്രക്കൊപ്പം ഒന്നിപ്പിക്കണമെന്നാണ് ശ്രീകുമാർ പറയുന്നത്. മക്കളായ നിങ്ങൾ തന്നെ അതിനു വേണ്ടത് ചെയ്യണം എന്നാണ് ശ്രീകുമാർ നിർദ്ദേശിക്കുന്നത്. തന്റെ ഭാഗത്തുനിന്ന് എല്ലാ സഹായവും ഉണ്ടാകുമെന്നും ശ്രീകുമാർ ഉറപ്പിച്ചു പറയുന്നുണ്ട്. എന്നാൽ പ്രേക്ഷകരെ കൂടുതൽ ആശങ്കയിലേക്ക് നയിക്കുന്നത് സുമിത്രക്കെതിരെ മുഖ്യശത്രുക്കളായ വേദികയും ഡോക്ടർ ഇന്ദ്രജയും കൈകോർക്കുന്നുവെന്ന വാർത്തയാണ്. തൻറെ കരണത്തടിച്ച സുമിത്രയെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സുമിത്രക്കെതിരെ വലിയൊരു യുദ്ധമാണ് താൻ ആരംഭിക്കാൻ പോകുന്നതെന്നും ഇന്ദ്രജ വേദികയോട് പറയുന്നുണ്ട്.

സുമിത്രക്കൊപ്പമുള്ള യുദ്ധത്തിൽ ഡോക്ടർക്കൊപ്പം താനും ഉണ്ടാകുമെന്ന് വേദിക പറയുന്നു.നമ്മൾ ഇരുവരും ഒന്നിച്ചുനിന്നാൽ സുമിത്രയെ തോൽപ്പിക്കാൻ ആവും എന്നാണ് വേദിക പറയുന്നത്. ഇരുശക്തികളും ഒന്നിക്കുന്നതോടെ സുമിത്രയുടെ ഭാവി എന്താകുമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇത്‌ ഞങ്ങൾ പ്രതീക്ഷിച്ചതാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്. എന്താണെങ്കിലും മൂന്ന്‌ സ്ത്രീകൾ ഒത്തുചേരുന്ന ആ അങ്കം കാണാൻ കാത്തിരിക്കുകയാണ് കുടുംബവിളക്ക് പ്രേക്ഷകർ.