കനത്ത വില നൽകേണ്ടി വരും..!! ഇന്ദ്രജയുടെ അവസാന ഭീഷണിയിൽ ആശങ്കയിലായി അനന്യ…😲😲 പുതിയ അനന്യ അഭിനയിച്ചുതകർക്കുവാണെന്ന് സീരിയൽ പ്രേക്ഷകർ…👌👏🏻 ശ്രീനിലയത്തുള്ളവരോട് ശ്രീകുമാറിന് പറയാനുള്ള ആ സുപ്രധാനവിഷയം..!!

കനത്ത വില നൽകേണ്ടി വരും..!! ഇന്ദ്രജയുടെ അവസാന ഭീഷണിയിൽ ആശങ്കയിലായി അനന്യ…😲😲 പുതിയ അനന്യ അഭിനയിച്ചുതകർക്കുവാണെന്ന് സീരിയൽ പ്രേക്ഷകർ…👌👏🏻 ശ്രീനിലയത്തുള്ളവരോട് ശ്രീകുമാറിന് പറയാനുള്ള ആ സുപ്രധാനവിഷയം..!! പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് കുടുംബവിളക്ക്. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. നടി മീര വാസുദേവ് നായികയായെത്തുന്ന പരമ്പരയിൽ താരത്തെ കൂടാതെ കെ കെ മേനോൻ, ആനന്ദ് നാരായൺ, ശരണ്യ ആനന്ദ്, നൂബിൻ തുടങ്ങിയ അഭിനേതാക്കളെല്ലാം അണിനിരക്കുന്നുണ്ട്.

ഇപ്പോഴിതാ പരമ്പരയുടെ പുതിയ പ്രോമോ വിഡിയോയാണ് പ്രേക്ഷകരിൽ ചെറിയൊരു ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ശ്രീനിലയത്തിലെ എല്ലാവരെയും കൂടി ശ്രീകുമാർ വിളിച്ചിരിക്കുകയാണ്. എന്തോ ഒരു പ്രധാന കാര്യം എല്ലാവരോടും കൂടി പറയാനുണ്ടെന്നാണ് ശ്രീകുമാർ ശ്രീനിലയത്തിലുള്ളവരെ അറിയിച്ചിരിക്കുന്നത്. ഈ പ്രോമോ വീഡിയോ കണ്ടതോടെ എന്താണ് ശ്രീകുമാറിന് പറയാനുള്ള ആ പ്രധാന കാര്യം എന്നാണ് പ്രേക്ഷകർ പരസ്പരം ചർച്ച ചെയ്യുന്നത്.

കഴിഞ്ഞ ദിവസം കാണിച്ച വീക്കിലി പ്രൊമോയിൽ ശ്രീനിലയത്തിലെ എല്ലാവരും കൂടി ഒരു ടൂർ പോകുന്നതായി കാണിച്ചിരുന്നു. ഇനി അതിനെപ്പറ്റിയാണോ ശ്രീകുമാർ പറയുന്നത് എന്നാണ് സീരിയൽ ആരാധകർ ചോദിക്കുന്നത്. അതേ സമയം ഡോക്ടർ ഇന്ദ്രജയും അനന്യയും നേർക്കുനേർ കണ്ടുമുട്ടുന്നതിന്റെ ഒരു രംഗവും പ്രോമോ വിഡിയോയിൽ കാണിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള ഒരു പോരാട്ടത്തിന്റെ തുടക്കമാണ് പ്രൊമോയിൽ കാണിച്ചിരിക്കുന്നത്. ഒരു ഡോക്ടർ എന്ന നിലയിൽ എനിക്ക് ഏറ്റവും വിലപ്പെട്ട ഫയലുകളാണ് നീ നശിപ്പിച്ചതെന്നാണ് ഇന്ദ്രജ അനന്യയോട് പറയുന്നത്.

നിങ്ങളുടെ മാനസികാവസ്ഥ ഇത്രയും ഹീനമായിരുന്നെന്ന് ഞാൻ അറിഞ്ഞിരുന്നില്ലെന്ന് അനന്യ ഇന്ദ്രജയോട് പറയുന്നുണ്ട്. പഴയ കാലം മറക്കാനാണ് താനും അനിരുദ്ധും ഇപ്പോൾ ശ്രമിക്കുന്നതെന്നും നിങ്ങളും അത് മറന്നേ പറ്റൂവെന്നാണ് അനന്യയുടെ ഭീഷണി. ഇനി അനിരുദ്ധിനെ പറ്റി നിങ്ങൾ ചിന്തിക്കേണ്ട എന്ന് പറഞ്ഞാണ് അനന്യ നിർത്തുന്നത്. ഈ അതിക്രമങ്ങൾക്ക് നീയും നിന്റെ കുടുംബവും കനത്ത വില കൊടുക്കേണ്ടി വരുമെന്ന ഇന്ദ്രജയുടെ അവസാന ഭീഷണി പ്രേക്ഷകരിലും ഏറെ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.