സാന്ത്വനത്തെ പുറകിലാക്കി ഇത്തവണ കുടുംബവിളക്ക് റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത്!!😍😍 പഠിച്ച പണി പതിനെട്ടും നോക്കി ഒടുവിൽ വേദികയും ഇന്ദ്രജയും തോറ്റു തൊപ്പിയിട്ടു…😂🤣 തലയെടുപ്പോടെ പ്രേക്ഷകരുടെ പ്രിയങ്കരി സുമിത്ര…🔥🔥

സാന്ത്വനത്തെ പുറകിലാക്കി ഇത്തവണ കുടുംബവിളക്ക് റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത്!!😍😍 പഠിച്ച പണി പതിനെട്ടും നോക്കി ഒടുവിൽ വേദികയും ഇന്ദ്രജയും തോറ്റു തൊപ്പിയിട്ടു…😂🤣 തലയെടുപ്പോടെ പ്രേക്ഷകരുടെ പ്രിയങ്കരി സുമിത്ര…🔥🔥 മലയാളികളുടെ സായന്തനങ്ങളെ പിടിച്ചിരുത്തിയ ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ കഥ തുടക്കം മുതൽ തന്നെ പ്രേക്ഷകർ ഹൃദയത്തിലേറ്റിയിരുന്നു. നടി മീരാ വാസുദേവാണ് സുമിത്രയായി മിനിസ്ക്രീനിലെത്തുന്നത്.

സുമിത്രയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത പ്രതിസന്ധിയും ജീവിതത്തിൽ ഒറ്റപ്പെട്ടുപോയിടത്ത് നിന്നും സധൈര്യം മുന്നോട്ടു നടക്കുന്ന ഒരു സ്ത്രീയുടെ ആത്മവിശ്വാസവും പ്രേക്ഷകർക്ക് ഏറെ ഹൃദ്യമായിരുന്നു. ഓഫീസിലെ സഹപ്രവർത്തകയോടുള്ള ബന്ധത്തിന്റെ പേരിൽ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച സിദ്ധു പിന്നീട് സുമിത്രയുടെ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചതോടെ പുതിയ വഴിത്തിരിവുകളിലൂടെയാണ് കഥ മുന്നേറുന്നത്. മകനെ ബ്ലാക്ക്മെയിൽ ചെയ്തുകൊണ്ടിരിക്കുന്ന ഡോക്ടർ ഇന്ദ്രജക്കെതിരെ സുമിത്ര നടത്തിയ ശക്തമായ പ്രതികരണവും പ്രേക്ഷകരെ ഏറെ ആഹ്ലാദിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ശ്രീനിലയത്തിലെ അംഗങ്ങൾ എല്ലാവരും ചേർന്ന് ഒരു ടൂർ പോകുന്നതാണ് ഏറ്റവും പുതിയ പ്രൊമോയിൽ കാണിക്കുന്നത്. സിദ്ധാർത്തും ശ്രീകുമാറുമെല്ലാം കുടുംബത്തോടൊപ്പം ടൂറിലുണ്ട്. സുമിത്രക്കെതിരെ കേസ് എടുക്കണമെന്ന് ഇന്ദ്രജ ആവശ്യപ്പെട്ടെങ്കിലും പോലീസ് അതിന് തയ്യാറാവുന്നില്ല. സുമിത്രയുടെ ബലത്തിൽ ഇന്ദ്രജയോട് ശക്തമായി പ്രതികരിക്കാൻ തുടങ്ങുന്ന അനിരുദിനെയും പ്രൊമോ വീഡിയോയിൽ കാണിക്കുന്നുണ്ട്. മനം മാറ്റം ഉണ്ടായതോടെ അനിരുദ്ധ് ഇപ്പോൾ പ്രേക്ഷകർക്കും പ്രിയങ്കരനാണ്. വേദികയോട് വളരെ ശക്തമായി തിരിച്ചടിച്ചുള്ള സംസാരമാണ് പുതിയ പ്രൊമോ വീഡിയോയിൽ അനിയുടേത്.

അമ്മയെ ചേർത്തുനിർത്തിയുള്ള അനിയുടെ സംസാരം വേദികയെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ട്. സുമിത്രക്കെതിരെയുള്ള തന്റെ കരുനീക്കങ്ങളെല്ലാം പിഴക്കുന്നതിന്റെ സങ്കടത്തിലാണ് വേദിക. സിദ്ധാർഥിന്റെ ഭാര്യയായി ശ്രീനിലയത്തിൽ കയറാനും സുമിത്രയെ പുറത്താക്കാനുമാണ് വേദിക സ്ഥിരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വേദികയ്ക്ക് അതിന് സാധിക്കുന്നില്ല. റേറ്റിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചെടുത്തിരിക്കുകയാണ് ഇപ്പോൾ കുടുംബവിളക്ക്. കഴിഞ്ഞ കുറെ നാളുകളായി സാന്ത്വനമായിരുന്നു ഒന്നാം സ്ഥാനം. ഇത്തവണ അത് കുടുംബവിളക്ക് നേടി.