kudumbavilak Fame Amrutha Nair Introducing Her Boy Friend Video Viral : കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് അമൃത നായർ. കുടുംബ വിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. കുറച്ചുനാൾ പരമ്പരയിൽ അഭിനയിക്കുകയും പിന്നീട് പരമ്പരയിൽ നിന്നും താരം ഒഴിഞ്ഞു മാറുകയും ചെയ്തിരുന്നു.
കുടുംബവിളക്ക് എന്ന പരമ്പരയിൽ നിന്നും എന്തുകൊണ്ട് അപ്രത്യക്ഷയായി എന്ന് ചോദിച്ചു കൊണ്ട് നിരവധി ആരാധകരാണ് പിന്നീട് അമൃതയ്ക്ക് പിന്നാലെ വന്നത്. എന്നാൽ തനിക്ക് മറ്റൊരു ഷോ വന്നതുകൊണ്ട് ആണ് അതിൽ നിന്നും മാറേണ്ടി വന്നത് എന്നാണ് ഈ ചോദ്യങ്ങൾക്ക് അമൃത മറുപടി പറഞ്ഞത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയും യൂട്യൂബ് വീഡിയോയിലൂടെയും പ്രേക്ഷകർക്കു മുൻപിൽ താരം സജീവ സാന്നിധ്യമാണ്.
തന്റെ എല്ലാ വിശേഷങ്ങളെയും ആരാധകർക്ക് മുൻപിൽ എത്തിക്കാൻ താരത്തിന് യാതൊരു വിധ മടിയുമില്ല. അതുപോലെ തന്നെ താരത്തിന്റെ വിശേഷങ്ങൾക്കായി ആരാധകരും കാത്തിരിക്കുകയാണ്. ഈയടുത്ത് താരത്തിനെ വിവാഹ വസ്ത്രത്തിൽ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അമൃതയുടെ വിവാഹമായോ എന്നറിയാൻ ആരാധകർക്ക് തിടുക്കമായിരുന്നു. എന്നാൽ തന്റെ വിവാഹമായിട്ടില്ല എന്നും ഇത് ഒരു പരസ്യ ചിത്രീകരണത്തിന്റെ ഭാഗമാണെന്നും ആണ് അമൃത അന്ന് ഇതെക്കുറിച്ച് പ്രതികരിച്ചത്. താരത്തിന്റെ വിവാഹ വിശേഷങ്ങൾ അറിയാനാണ് പ്രേക്ഷകർക്ക് കൂടുതൽ താല്പര്യം. ഇപ്പോഴിതാ താരം തന്നെ യൂട്യൂബ് ചാനലിലൂടെ മറ്റൊരു വീഡിയോ ആണ് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഇതാണ് എന്റെ ബോയ്ഫ്രണ്ട് എന്ന തലക്കെട്ടുമായാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. കൺഗ്രാജുലേഷൻസ്, കല്യാണം ആയില്ല എന്ന് വെറുതെ പറഞ്ഞതാണല്ലേ, ഇത് ഫ്രണ്ട് ആണോ ലൗവർ ആണോ , എന്നെല്ലാം ആരാധകർ ആശങ്കയോടെ ഉറ്റുനോക്കുകയാണ്. ആറുവർഷമായി ഞങ്ങൾ പരിചയത്തിൽ ആണെന്നും എന്റെ എല്ലാ കാര്യങ്ങൾ ഇവന് അറിയാമെന്നും ഞങ്ങൾ എത്ര തിരക്കിലാണെങ്കിലും ഇടയ്ക്ക് വിളിക്കാറുണ്ടെന്നും താരം പറയുന്നു. താരത്തിന്റെ ബോയ്ഫ്രണ്ടിന്റെ കഫെയിൽ തന്നെയാണ് ഇരുവരും മീറ്റ് ചെയ്യുന്നതും. എന്നെക്കുറിച്ച് പൊക്കി പറയാനാൻ അമൃത അദ്ദേഹത്തോട് പറയുന്നുണ്ടെങ്കിലും അങ്ങനെ യാതൊന്നും വിട്ടു പറയുന്ന സ്വഭാവം അല്ല അമൃതയുടെ ബോയ്ഫ്രണ്ടിന്. അദ്ദേഹത്തിന്റെ പേര് രാഹുൽ എന്നാണ്. കിച്ചു എന്നാണ് അമൃത തന്റെ ബോയ്ഫ്രണ്ടിനെ വിളിക്കുന്നത്. അമൃത യോടൊപ്പം കഫെയിൽ അമ്മയും എത്തിയിട്ടുണ്ട്. മുൻപിലേക്ക് എത്തിക്കുന്ന ഓരോ ഭക്ഷണ സാധനങ്ങളും കഴിക്കുകയും അതിന്റെ രുചി എന്താണെന്ന് താരം ആരാധകരോട് പറയുകയും ചെയ്യുന്നു. എന്റെ ബോയ്ഫ്രണ്ട് പുതുതായി തുടങ്ങിയ കഫെയാണ് ഇതൊന്നും ഭക്ഷണങ്ങളെല്ലാം വളരെ നല്ലതാണെന്നും താരം പറയുന്നു.