Kudumbashree Sharada Sushmita Fame Haritha Nair Reveal Her Marriage Date : ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയതാരമാണ് ഹരിത നായർ. താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. തന്റെ വിവാഹനിശ്ചയത്തിന്റെ വിശേഷങ്ങൾ ഇതിനോടകം തന്നെ താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തോടാനുബന്ധിച്ചുള്ള പുതിയ ചില ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മിസ് ഹരിത ഇനി മിസിസ് ഹരിത ആവാൻ പോകുന്നു എന്ന താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഈ ഇടയ്ക്ക് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ താരത്തിന്റെ സേവ് ദ ഡേറ്റ് ചിത്രങ്ങളും വളരെയധികം ശ്രദ്ധ നേടിയിരുന്നു. വിവാഹ വിശേഷങ്ങൾ പങ്കുവെച്ചപ്പോൾ ഹരിതയോട് ഏറ്റവും അധികം ആളുകൾ ചോദിച്ചത് വരന്റെ വിശേഷങ്ങൾ തന്നെയാണ്. ദുബൈയില്‍ ജോലി ചെയ്യുന്ന സനോജാണ് ഹരിതയുടെ പ്രതിശ്രുത വരന്‍.
അറേഞ്ച്ഡ് മാര്യേജാണ് ഞങ്ങളുടേതെന്ന് ഇരുവരും ഇതിനുമുൻപ് തന്നെ പറഞ്ഞിരുന്നു. ഏഴ് മാസത്തെ പരിചയമേയുള്ളൂ ഞങ്ങള്‍ തമ്മില്‍. എന്നാല്‍ ഏഴ് വര്‍ഷം പോലെയാണ് അനുഭവപ്പെടുന്നത് എന്നാണ് ഇതേക്കുറിച്ച് താരം പറഞ്ഞത്. കൂടാതെ ആദ്യകാഴ്ചയില്‍ തന്നെ ഒരു സ്പെഷല്‍ ഫീല്‍ തങ്ങൾക്ക് അനുഭവപ്പെട്ടു എന്നും സുഹൃത്തുക്കളെ പോലെയാണ് ഞങ്ങള്‍ എന്നും താരം പറഞ്ഞിട്ടുണ്ട്. വിവാഹ വിശേങ്ങൾ അറിയിച്ചിരുന്നു എങ്കിലും അവസാന നിമിഷമാണ് വരൻ ആരാണെന്നു തുറന്നു പറഞ്ഞത്. ഇത് മറ്റൊന്നും കൊണ്ടല്ല എന്നും അദ്ദേഹത്തിന്റെ പ്രൈവസി പോവണ്ട എന്ന് കരുതി ആണെന്നും താരം പറഞ്ഞിരുന്നു.
ഈ വരുന്ന സെപ്തംമ്പർ 5 നാണ് ഇവർ തമ്മിലുള്ള വിവാഹം തീരുമാനിച്ചിരിക്കുന്നത്, ഇത് സംബന്ധിച്ച പുതിയ ഒരു ഡേറ്റ് റിവീലിംഗ് വീഡിയോ താരം ഇപ്പോൾ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകൾ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു. നിരവധിപേർ ആശംസകളും അറിയിക്കുന്നുണ്ട്. മാട്രിമോണി സൈറ്റിലൂടെയായിരുന്നു ഹരിതയും സനോജും പരസ്പരം പരിചയപ്പെട്ടത്. കുടുംബശ്രീ ശാരദയില്‍ സുസ്മിത എന്ന വില്ലത്തിയായാണ് ഹരിത ഇപ്പോൾ പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നത്. നെഗറ്റീവ് ക്യാരക്ടറാണെങ്കിലും മികച്ച പിന്തുണയാണ് ഹരിതയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.