ഓരോ വീട്ടിലും വേണം നിങ്ങളെ ഞെട്ടിക്കുന്ന ഗുണങ്ങളുള്ള ഈ അത്ഭുത ചെടി😱🔥

ഓരോ വീട്ടിലും വേണം നിങ്ങളെ ഞെട്ടിക്കുന്ന ഗുണങ്ങളുള്ള ഈ അത്ഭുത ചെടി😱🔥 ഇന്ത്യയിൽ പല സ്ഥലങ്ങളിലും കണ്ടു വരുന്ന ഒരിനം ചെടിയാണ്‌ കൃഷ്ണകിരീടം. ഹനുമാൻ കിരീടം, പെരു, കൃഷ്ണമുടി, ആറുമാസച്ചെടി, കാവടിപ്പൂവ്, പെഗോട എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി പൊതുവേ തണലുള്ള പ്രദേശങ്ങളിലാണ്‌ വളരുന്നത്‌. ഏകദേശം ഒന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയിൽ ചുവപ്പു കലർന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കൾ ഉണ്ടാവുന്നു. വലിപ്പമുള്ള ഇലകൾ ഇതിന്റെ പ്രത്യേകതയാണ്. ഇതിന്റെ പൂക്കൾ തൃക്കാക്കരയപ്പനെ അലങ്കരിക്കാനും‍ ഓണത്തിനു പൂക്കളം ഒരുക്കാനും ഉപയോഗിക്കാറുണ്ട്.

ശ്രീ കൃഷ്ണന്റെ കിരീടത്തോട് രൂപസാദൃശ്യമുള്ള ഇതിന്പൂക്കളത്തിലും തൃക്കാക്കരയപ്പന്റെ ശിരസ്സിലും സ്ഥാനമുണ്ട്. ജപ്പാനിലെ സവിശേഷ വാസ്തു മാതൃകയായപഗോഡയെ ഓര്‍മ്മിപ്പിക്കുന്നതിനാലാണ് ഇഗ്ലീഷില്‍ പഗോഡ പ്ലാന്റ് എന്ന പേര്. കിരീടം പോലെ ഉയര്‍ന്നുനില്‍ക്കുന്ന പൂങ്കുല കാരണമാണ് ഈ പേര്. ഓരോ പൂവിനും ഓറഞ്ചു കലര്‍ന്ന ചുവപ്പു നിറമാണ്. പൂവിന്റെ ഞെട്ടും ചുവന്നതാണ്. ഇലകള്‍ക്ക് മുകളിലായി എഴുന്നു നില്‍ക്കുന്ന തരത്തിലാണ് പൂങ്കുല.

ഋതുക്കള്‍ വ്യത്യാസമില്ലാതെ കാടപിടിച്ചുകിടക്കുന്ന ഇടങ്ങളിലെല്ലാം ഈ പൂവ് സമൃദ്ധമായി കാണാറുണ്ട്. ചുവപ്പും ഓറഞ്ചും കലര്‍ന്ന ഇളംചുവപ്പ് നിറമുള്ള പൂക്കളാണ് കൃഷ്ണകിരീടത്തെ മറ്റുള്ളവയില്‍ നിന്ന്വേറിട്ടുനിര്‍ത്തുന്നത്. പൂക്കളെല്ലാം ചേര്‍ന്ന് ഒരു സ്തൂപത്തിന്റെ രൂപമാണ് ഇതിനുള്ളത്. കൃഷ്ണമുടി, പഗോഡ, രാജകീരീടം, ഹനുമാന്‍കിരീടം എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. നാട്ടിന്‍പുറങ്ങളില്‍ ഓട്ടോര്‍മോഹിനി എന്നും വിളിക്കാറുണ്ട്. ഒത്തൊരുമോഹിനിയാണ് ഓട്ടോര്‍ മോഹിനിയായി മാറിയതെന്നാണ് അനുമാനം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…