കൃമികടി വിരശല്യം അലട്ടുന്നുണ്ടോ…? ഇതാണ് ഉത്തമ പരിഹാരം…!! ഡോക്ടർ പറയുന്നത് കേൾക്കാം…

ചെറുപ്രായത്തില്‍ കൃമിശല്യവും വിരശല്യവും പിടികൂടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. പൊതുവായി കുട്ടികളെ ബാധിക്കുന്ന വിരശല്യത്തെ കുറിച്ച് മനസ്സിലാക്കുന്നത് എളുപ്പം ചികിത്സ കൊടുക്കുന്നതിനും അതല്ലെങ്കില്‍ അവരെ ഇവ ബാധിക്കാത്തെ സംരക്ഷണം കൊടുക്കുന്നതിനും സഹായിക്കും. കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത് പ്രധാനമായും മൂന്ന്‍ തരം വിരകളാണ്. കൃമി, നാടവിര, ഉണ്ടവിര എന്നിവയാണവ.

മനുഷ്യരിൽ കൃമിബാധ, കൃമികടി അഥവാ എന്ററോബിയാസിസ് ഉണ്ടാക്കുന്നത്‌ എന്ററോബിയസ് വെർമികുലാരിയസിസ് എന്ന പേരുള്ള ഒരിനം ചെറിയ ഉരുളൻ പരാദ വിരകൾ ആണ്. സൂചിവിര എന്നും ഇവ അറിയപ്പെടുന്നു. കുട്ടികളിൽ ഈ രോഗം സാധാരണമാണ്. മലിനമായ കൈകളിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ഇവയുടെ മുട്ടകൾ ഉള്ളിൽ കടന്നാണ് രോഗ ബാധ ഉണ്ടാകുന്നത്.

മലദ്വാരത്തിനു ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടുന്നതാണ് മുഖ്യ രോഗ ലക്ഷണം. ഈ വിരകളുടെ മുട്ടകൾ ഉള്ളിൽ കടന്ന് രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ നാലോ ആറോ ആഴ്ചകൾ എടുക്കും. കുടുംബങ്ങളിലോ ഉള്ള അംഗങ്ങൾക്ക് കൃമി ബാധ ഉണ്ടെങ്കിൽ രോഗമുക്തിക്ക് എല്ലാവരും ഒരേസമയം ചികിത്സക്ക് വിധേയരാകേണ്ടാതാണ് അല്ലെങ്കിൽ പൂർണമല്ലാത്ത രോഗമുക്തിയോ പുനർരോഗബാധയോ സാധാരണമാണ്.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Doctor Voice ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Doctor Voice