Kollam Sudhi Wife Renu Sudhi As Shakuntala : വൈറലായി കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. സ്റ്റാർ മാജിക് ഓൺ ഫ്‌ളവേഴ്‌സ് എന്ന കോമഡി ഷോയിലെ സ്ഥിരം കാസ്റ്റ് അംഗം എന്ന നിലയിലൂടെ മലയാളികൾക്ക് സുപരിചിതനായ കലാകാരനാണ് കൊല്ലം സുധി. നിരവധി മലയാളം കോമഡി ഷോകളിലൂടെയും സിനിമയിലെ മികച്ച ഹാസ്യ വേഷങ്ങളിലൂടെയും ആരാധകർക്കിടയിൽ സ്ഥാനം പിടിച്ച താരം 2023 ജൂൺ 5 തൃശ്ശൂരിൽ വച്ചുണ്ടായ കാർ അ പ ക ട ത്തി ൽ മ ര ണ പെ ട്ടെ ങ്കി ലും ഇന്നും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് കൊല്ലം സുധി.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന താരകുടുംബത്തിന്റെ വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിക്കാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഒട്ടനവധി സൈബർ ബുള്ളിങ് നേരിട്ടു കൊണ്ടിരിക്കുന്ന താരത്തിന്റെ ഭാര്യ രേണുവിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. പഴമൊഴിയായി കേട്ടു കേൾവിയുള്ള പ്രണയകഥയിലെ നായിക ശകുന്തളയായി എത്തി ‘ഹേയ് ദുഷ്യന്താ’ എന്ന ഗാനത്തോടെ രേണു തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് ഒട്ടനവധി പ്രേക്ഷകരാണ് കമ്മന്റുകളുമായി എത്തിയത്.
കൂട്ടത്തിൽ ഇതൊക്കെ കുറച്ചു ഓവർ ആയില്ലേ എന്ന രീതിയിലുള്ള നെഗറ്റീവ് കമ്മെന്റുകളും കാണാം. വിമർശകരുടേയും പരിഹാസം ചൊരിയുന്നവരുടേയും വായ അടപ്പിക്കുന്ന മറുപടി നൽകുന്ന തരത്തിലുള്ള മേക്ക്ഓവർ ചെയ്തിരിക്കുന്നത് സുജ അഖിലേഷ് എന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആണ്. കുറച്ച് ദിവസം മുൻപ് നവവധുവായി ഒരുങ്ങി നിൽക്കുന്ന ചിത്രങ്ങളും രേണു തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ബ്രൈഡൽ ലുക്കിലുള്ള രേണുവിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ചിത്രങ്ങൾക്കു താഴെ നിരവധി കമൻ്റുകളും എത്തി.
‘അവർ ജീവിക്കട്ടെ. ഭർത്താവ് മ രി ച്ചെ ന്നു കരുതി ജീവിതകാലം മുഴുവൻ കരഞ്ഞു ജീവിക്കണമെന്ന് ആരും പറഞ്ഞിട്ടില്ല’ എന്നാണ് രേണുവിൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കു താഴെ പലരും കമൻ്റ് ചെയ്തത്. വീണ്ടും സുമംഗലിയാകാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെയുള്ള കമൻ്റുകളും എത്തി. ‘ഭർത്താവ് മ രി ച്ചാ ൽ സതി അനുഷ്ഠിക്കണമോ, അവർ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ’ എന്നിങ്ങനെയും രേണുവിനെയും പിന്തുണച്ച് കമൻ്റ് എത്തി. അതേസമയം രേണുവിൻ്റെ പുതിയ ലുക്കിനെ വിമർശിച്ചുകൊണ്ടുള്ള നെഗറ്റീവ് കമൻ്റുകളും കുറവല്ല. Sakunthala makeover, Model Renu sudhi and Model Renu sudhi