Kollam Sudhi Life Story : ആർട്ടിസ്റ്റും ചലച്ചിത്രതാരവും ആയ സുധി കൊല്ലത്തിന്റെ മരണവാർത്ത ഞെട്ടിക്കുന്നതായിരുന്നു. കൊല്ലം സുധി യുമായി ഉണ്ടായ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് സുഹൃത്തുക്കൾ ഒരു വർഷം മുമ്പ് അസീസ് എന്ന കലാകാരൻ കൊല്ലം സുധിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഒരു നല്ല അച്ഛനായിരുന്നു സുധി എന്ന് കാണിക്കുന്നതാണ്. മകനെ സുരക്ഷിതമായി കിടത്തി ഉറക്കി കിറ്റ് അവതരിപ്പിക്കാൻ പോകുന്ന കൊല്ലം സുധിയെയെക്കുറിച്ചാണ് ഫ്ലവേഴ്സ് സംപ്രേക്ഷണം ചെയ്തുവരുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ അസീസ് വാതോരാതെ പറഞ്ഞുകൊണ്ടിരുന്നത്.
ഒരുമിച്ച് സ്കിറ്റ് ചെയ്യാൻ അസീസിന് താല്പര്യം ഉണ്ടായിരുന്നു. പക്ഷേ മകനെ കുറച്ചു നേരമെങ്കിലും അസീസ് നോക്കുമല്ലോ എന്ന പ്രതീക്ഷയിൽ അത് ഒഴിവാക്കുകയായിരുന്നു അന്നൊക്കെ സുധി. മകൻ അന്നൊരു കൈക്കുഞ്ഞ് ആയിരുന്നു. അന്ന് പരിപാടിക്ക് പോകാൻ പോലും തങ്ങളുടെ കയ്യിൽ പൈസ ഉണ്ടായിരുന്നില്ല എന്ന വേദനിപ്പിക്കുന്ന അനുഭവവും അസീസ് പങ്കുവച്ചു. പൈസ ഇല്ലാതെ ഒരു ലോറിയിൽ കയറിയാണ് തങ്ങൾ പരിപാടിക്ക് പോയത് എന്ന കാര്യവും അസീസ് വെളിപ്പെടുത്തി. വേദനിപ്പിക്കുന്ന ഒരുപാട് അനുഭവങ്ങളിലൂടെയാണ് ഒരു കലാകാരൻ നിത്യവും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് എന്ന വെളിപ്പെടുത്തൽ കൂടിയായിരുന്നു അത്.
പുറത്ത് ചിരിച്ചു കൊണ്ടിരിക്കുന്നവർ ഉള്ളിൽ കരയുകയാണെന്ന് ബോധ്യപ്പെടുത്തുന്ന അനുഭവം. ദൈവം എന്നെ ഇവിടെ വരെ എത്തിച്ചു തോൽപ്പിച്ചില്ല തനിക്കൊരു നല്ല കുടുംബത്തെ കിട്ടി എന്ന സന്തോഷമാണ് ആ വേദിയിൽ വച്ച് സുധി പ്രകടിപ്പിച്ചത് ഇന്ന് ആ കലാകാരനെ നഷ്ടപ്പെട്ട വേദനയിലാണ് കൂട്ടുകാർ. ഒരുമിച്ച് പരിപാടികൾ ചെയ്യാത്തത് എന്തുകൊണ്ടാണ് എന്ന അസീസിന്റെ ചോദ്യത്തിന് അസീസെ നീ എന്റെ കുഞ്ഞിനെ ഇത്തിരി നേരമെങ്കിലും നോക്കുമല്ലോ എന്നതുകൊണ്ടാണതെ ന്നായിരുന്നു സുധിയുടെ മറുപടി.
ഇരുവരുടെയും സൗഹൃദം അന്ന് സ്റ്റാർ മാജിക്കിലൂടെ വ്യക്തമായിരുന്നു. തന്നെ സുധി ഒരുപാട് വിശ്വസിക്കുന്നുണ്ട് എന്ന സന്തോഷത്തിലായിരുന്നു അസീസ് അന്ന്. ഇപ്പോൾ സുഹൃത്തിനെ വിട്ടുപിരിഞ്ഞ ദുഃഖം സഹിക്കാൻ കഴിയാതിരിക്കുകയാണ് സുഹൃത്തുക്കളും പ്രിയപ്പെട്ടവരും. സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ ചലച്ചിത്രതാരമാണ് കൊല്ലം സുധി. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലെ കഥാപാത്രം ജനശ്രദ്ധ നേടിയതാണ്. അതിലെ ഡയലോഗ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇനിയും ഒരുപാട് വേഷങ്ങൾ ചെയ്യാൻ ബാക്കിയുണ്ടായിരുന്ന ഒരു കലാകാരനെയാണ് കേരളത്തിന് നഷ്ടപ്പെട്ടത്. പ്രിയപ്പെട്ടവരെപ്പോലെത്തന്നെ ആരാധകരും സുധിയുടെ മരണത്തിൽ ഒരുപാട് വേദനിക്കുന്നുണ്ട്.