പെട്ടല്ലോ റബ്ബേ.!! പൊട്ടന്മാർ ആണ് ഒന്നും പഠിച്ചിട്ടില്ല; സംഘഗാനം ഒറ്റക്ക് പാടേണ്ട അവസ്ഥയായി വൈറലായി വീഡിയോ.!! | Kids Song On Stage Video Viral

Kids Song On Stage Video Viral : സോഷ്യൽ മീഡിയയിൽ ദിനംപ്രതി രസകരമായ ഒരുപാട് വീഡിയോകൾ വന്ന് നിറയാറുണ്ട്. അതിനൊക്കെ അതിശയിപ്പിക്കുന്ന കമന്റുകളും ഉണ്ടാവുക സ്വാഭാവികമാണ്. ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും വാട്സപ്പും യൂട്യൂബും ഒക്കെ സജീവമായിരിക്കുന്ന ഇന്നത്തെ കാലത്ത് കുസൃതി കുരുന്നുകളുടെ രസകരമായ വാക്കുകളും പ്രവർത്തികളും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുക്കാറുണ്ട്.

യാതൊരു തയ്യാറെടുപ്പുമില്ലാതെ സ്വാഭാവികമായി ചിലപ്പോൾ അവരുടെ പ്രവർത്തിയിൽ നിന്ന് ഉടലെടുക്കുന്ന കാര്യങ്ങൾ വളരെ രസകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ചേക്കാം. ഇപ്പോൾ നബിദിനവുമായി ബന്ധപ്പെട്ടുള്ള ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത് കുറച്ച് ആൺകുട്ടികൾ ഒന്നിച്ച് സ്റ്റേജിൽ കയറി നബിയുടെ ഗാനം ആലപിക്കുകയാണ്. ഇതിനിടയിൽ പ്രധാന ഗായകന്മാരായ രണ്ടുപേർ വരികൾ തെറ്റിക്കുന്നു. ഉടൻതന്നെ അടുത്തുനിൽക്കുന്ന കൊച്ചു കുട്ടി ഇടപെടുന്നുണ്ട്. ‘പാടാൻ അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്ക്, ബാക്കിയുള്ളവരെ കൂടി തെറ്റിക്കാനാണ്. പൊട്ടന്മാരാണ് പാട്ടു പഠിച്ചിട്ടില്ല’ എന്നീ വാക്കുകളാണ് ആ കുസൃതിക്കുരുന്നിൻറെ വായിൽ നിന്ന് പുറത്തുവരുന്നത്.

ഇത് കേൾക്കുമ്പോൾ നിറഞ്ഞ കൈയ്യടിക്ക് പകരം നിറഞ്ഞ ചിരിയാണ് സദസ്സിൽ നിന്ന് ഉയരുന്നത്. ഒപ്പം പുറകിൽ നിൽക്കുന്ന അധ്യാപകനും ചിരിക്കുന്നതായി വീഡിയോയിൽ കാണാം നിരവധി പേരാണ് വീഡിയോ ഏറ്റെടുക്കുകയും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തിരിക്കുന്നത്. ഇവൻ സ്റ്റേജിൽ കയറി ഇമ്മാതിരി തഗ്ഗ് ആണെങ്കിൽ പുറത്ത് എങ്ങനെയായിരിക്കും എന്നാണ് അധികവും ആളുകൾ ചോദിക്കുന്നത്.

ഇത്രയും പേരെ ഒന്നിച്ച് കളിയാക്കുന്നു എങ്കിൽ ഇവൻ ആളൊരുക്കില്ലാടി തന്നെ തുടങ്ങിയ നിരവധി കമന്റുകൾ ആ കൊച്ചു കുട്ടിയെ പ്രകീർത്തിച്ചുകൊണ്ട് ഉയരുന്നുണ്ട്. എന്തുതന്നെയായാലും ഇത്തരത്തിലുള്ള ഒരു രസകരമായ വീഡിയോ ഇത്തവണത്തെ നബിദിനത്തിൽ പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലാണ് ആളുകൾ. ഈ വർഷം എന്തേ ഇങ്ങനെ ഒരു വീഡിയോ വരാഞ്ഞത് എന്ന് ചിന്തിച്ചിരിക്കുകയായിരുന്നു എന്ന് കമൻറുകൾ രേഖപ്പെടുത്തുന്നവരുടെ എണ്ണവും കുറവല്ല. എന്തുതന്നെയായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പേരറിയാത്ത ആ കൊച്ചു മിടുക്കൻ തന്നെയാണ്.