കിഡ്നി രോഗം അറിഞ്ഞിരിക്കേണ്ട ആദ്യ ലക്ഷണങ്ങൾ…!!

കിഡ്നി രോഗം അറിഞ്ഞിരിക്കേണ്ട ആദ്യ ലക്ഷണങ്ങൾ…!! സങ്കീർണ്ണ ഘടനയോടുകൂടിയ വിവിധതരത്തിലുള്ള ധർമ്മങ്ങളുള്ള ആന്തരീക അവയവങ്ങളാണ് വൃക്കകൾ. യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. മനുഷ്യന്റെ മാത്രമല്ല, പരിണാമത്തിലൂടെ വൃക്കകൾ ലഭിച്ച എല്ലാ ജീവിവർഗ്ഗങ്ങളുടേയും ശരീരത്തിൽ നിന്നും മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക എന്ന് അറിയപ്പെടുന്നത്.

ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്‌. മനുഷ്യ ശരീരത്തിൽ വക്ഷീയ ചട്ടക്കൂടിനുതാഴെ വയറിന്റെ പിൻഭാഗത്തായി കശേരുക്കളുടെ മുൻപിൽ രണ്ട്‌ വശത്തായി ഒരു ജോഡി വൃക്കകൾ സ്ഥിതി ചെയ്യുന്നു. മനുഷ്യശരീരത്തിലെ ഈ അവയവം മുഷ്ടിയോളം വലിപ്പമുള്ളതാണ്.

ശരീരത്തിലെ ആകമാനം സന്തുലിത സ്ഥിതി നില നിർത്തൽ, അമ്‌ള-ക്ഷാര ക്രമീകരണം, ലവണ ഗാഡതാ നിയന്ത്രണം, അതികോശ ദ്രാവക വ്യാപ്ത നിയന്ത്രണം, രക്ത മർദ്ദ നിയന്ത്രണം എന്നീ മേഖലകളിൽ വൃക്കകൾക്കുള്ള പങ്ക് വളരെ നിർണായകമാണ്‌. ഇത്തരം സന്തുലന പ്രവർത്തനങ്ങൾ വൃക്കകൾ സ്വതന്ത്രമായോ, നാളീരഹിത വ്യവസ്ഥകൾ പോലുള്ള അവയവ വ്യവസ്ഥകളോട് സഹകരിച്ചോ സാധ്യമാക്കുന്നു. റെനിൻ, ആഞ്ജിയോടെൻസിൻ II, അൽഡോസ്റ്റീറോൺ, വാസോപ്രെസ്സിൻ, atrial natriuretic peptide എന്നീ ഹോർമോണുകൾ വൃക്കകളെ ഈ പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്യുന്നു.

വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Asia Live TV ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Asia Live TV