ജിപി എനിക്ക് പറ്റിയ അളിയനാണ്.!! ഗോപിക – ഗോവിന്ദ് പത്മസൂര്യ വിവാഹം; മനസ്സ് തുറന്ന് ഗുണ്ടാ റാണി മോൾ കീർത്തന അനിൽ.!! | Keerthana Anil About Gopika Anil Govind Padmasoorya Engagement

Keerthana Anil About Gopika Anil Govind Padmasoorya Engagement : ടെലിവിഷൻ പരിപാടികളിലൂടേ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് ഗോപികയും കീർത്തനയും. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശികളായ ഗോപികയ്ക്കും കീർത്തനയ്ക്കും ഇന്ന് ആരാധനകർ ഏറെയാണ്. ടെലിവിഷൻ രംഗത്ത് സജീവമായ ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രത്യേക ആകാംക്ഷ തന്നെയുണ്ട്. ഇപ്പോൾ ഇതാ സഹോദരിയായ ഗോപികയുടെ വിവാഹ നിശ്ചയത്തിന് പിന്നാലെ കീർത്തന നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിട്ടുള്ളത്.

ജി പി തനിക്ക് പറ്റിയ അളിയൻ ആണെന്നാണ് കീർത്തന പറയുന്നത്. ടെലിവിഷനിൽ നമ്മൾ കാണുന്ന അതേ സ്വഭാവം തന്നെയാണ് ജി പി ചേട്ടന് ഉള്ളതെന്നും താനുമായിട്ട് ഒരു ബ്രദർ ആൻഡ് സിസ്റ്റർ റിലേഷൻ ആണ് ഉള്ളത് എന്നുമാണ് കീർത്തന അഭിമുഖത്തിനിടയിൽ പറയുന്നത്. ടെലിവിഷൻ പരിപാടികളിലൂടെയും അവതാരകനായും മലയാളി പ്രേക്ഷകർക്കിടയിൽ താരമായി മാറിയ വ്യക്തിയാണ് ജി പി എന്ന് പ്രേക്ഷകർ സ്നേഹപൂർവ്വം വിളിക്കുന്ന ​ഗോവിന്ദ് പത്മസൂര്യ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ജി പിയുടെ വിവാഹ വിശേഷങ്ങളാണ് വൈറലായി മാറിയിട്ടുള്ളത്.

ജിപിയും ഗോപികയും തമ്മിലുള്ള വിവാഹം നിശ്ചയത്തിന്റെ മനോഹരമായ ചിത്രങ്ങൾ ഇരുവരും തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഇരുകൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. ലാവണ്ടർ നിറത്തിലുള്ള ഷേർവാണിയും തലപ്പാവുമണിഞ്ഞ് ​ഗോവിന്ദ് പത്മസൂര്യ എത്തിയപ്പോൾ രാജകീയ പ്രൗഢിയിൽ ഒരുക്കിയ വേദിയിൽ ലൈറ്റ് റോസ് നിറത്തിലുള്ള ലെഹങ്കയും ആഭരണങ്ങളിലും അതീവ സുന്ദരിയായാണ് ​ഗോപിക അനിൽ എത്തിയത്.

നിമിഷ നേരം കൊണ്ടാണ് താര ജോഡിയുടെ വിവാ​ഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ചിത്രങ്ങൾക്ക് താഴെ ആശംസകൾ കമന്റുമായി നിരവധി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം സീരിയയിലെ അജ്ഞലി എന്ന കഥാപാത്രത്തിലൂടെയാണ് ​ഗോപിക ഏറെ ശ്രദ്ധേയ ആയി മാറിയത്. അഞ്ജലിക്ക് നിരവധി ആരാധകരാണ് ഇന്ന് കേരളം ഒട്ടാകെ ഉള്ളത്. സീരിയലിൽ സജീവമാണെങ്കിലും ഗോപിക ആയുർവേദ ഡോക്ടറാണ്. സഹോദരിയായ കീർത്തന എംടെക് പൂർത്തിയാക്കിയ ശേഷം കൊച്ചിയിൽ വർക്ക് ചെയ്യുകയാണ്.