Keerikkadan Jose Mohan Raj Passed Away : മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ കിരീടത്തിലെ കീരിക്കാടൻ ജോസ് എന്ന കഥാപാത്രമായി അഭിനയിച്ച നടൻ മോഹൻരാജ് അന്തരിച്ചു. സിനിമാതാരവും നിർമ്മാതാവുമായ ദിനേശ് പണിക്കരാണ് സമൂഹ മാധ്യമങ്ങളിലൂടെ നടന്റെ മരണവാർത്ത പുറത്തുവിട്ടത്. കിരീടം എന്ന ചിത്രത്തിലെ അധികായനായ ഒരു വില്ലന്റെ എല്ലാ ഭാവങ്ങളും ആവാഹിച്ച പ്രകടനമായിരുന്നു മലയാളികൾ കണ്ടത്.
കിരീടം എന്ന ചിത്രത്തിന് പുറമേ ചെപ്പ് കിലുക്കണ ചങ്ങാതി രജപുത്രൻ ചാലി ശിവദാസ് എന്നീ സിനിമകളിലും മോഹൻരാജ് അഭിനയിച്ചിട്ടുണ്ട്. ഇന്ന് മൂന്നു മണിയോടെ കഠിനം കുളത്തുള്ള വീട്ടിൽ വച്ചാണ് താരത്തിന്റെ അന്ത്യം സംഭവിച്ചത് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മ ര ണാ നന്തര ചടങ്ങുകൾ ഓടുകൂടി നാളെ സംസ്കരിക്കും എന്നാണ് താരത്തിന്റെ സുഹൃത്തു കൂടിയായ ദിനേശ് പങ്കുവെച്ചത്.
താരത്തിന്റെ പേര് മോഹൻരാജ് എന്നാണെങ്കിലും മലയാളികൾ മോഹൻരാജിനെ സ്ക്രീനിൽ കാണുമ്പോൾ ആദ്യം മനസ്സിൽ പറയുന്നത് ഇത് കീരിക്കാടൻ ജോസ് അല്ലേ എന്നാണ്. മിക്ക സിനിമ പ്രേമികൾക്കും താരത്തിന്റെ ശരിക്കുള്ള പേര് അറിയുകയുമില്ല. ഒരു സിനിമ മോഹത്തോടുകൂടി അഭിനയരംഗത്തേക്ക് എത്തിയ വ്യക്തിയല്ല മോഹൻരാജ്. വളരെ അപ്രതീക്ഷിതമായാണ് സിനിമാരംഗത്തേക്ക് എത്തിയത് എന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. കിരീടം എന്ന ചിത്രത്തിലേക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചത് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന കാലത്താണ്.
എന്നാൽ ചിത്രം മലയാളത്തിൽ വലിയ ഹിറ്റായി മാറിയതോടെ മലയാളത്തിലെ പ്രമുഖ വില്ലന്മാരിൽ ഒരാളായി മോഹൻരാജ് മാറി. കൂടാതെ തമിഴ് ചിത്രങ്ങളായ കരുമലയിക്കള്ളൻ, ആൺങ്കളെ നമ്പാതെ ചിത്രങ്ങളിലൂടെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. ഒരു കന്നട നടനെയായിരുന്നു നാട് വിറപ്പിക്കുന്ന കീരിക്കാടൻ ജോസ് എന്ന കഥാപാത്രമായി അഭിനയിക്കാൻ ആദ്യം നിശ്ചയിച്ചത്. എന്നാൽ നടന് എത്താൻ സാധിക്ച്ചില്ല അതിനിടെ കലാധരന്റെ മുറിയിൽ വച്ച് മോഹൻരാജിനെ സിബി മലയിൽ കണ്ടതും തുടർന്ന് ചിത്രത്തിനായി തെരഞ്ഞെടുക്കുകയും ആയിരുന്നു.