കരിക്കിൻ വീണ്ടും കല്യാണം; വധുവായി ഒരുങ്ങി നടി അമേയ മാത്യു, കയ്യിൽ വൈൻ ഗ്ലാസുമായി കൂട്ടുകാർക്കൊപ്പം അടിപൊളി ബ്രൈഡ് ടു ബി ആഘോഷം.!! | Karikku Fame Ameya Mathew Bride To Be Ceremony

Karikku Fame Ameya Mathew Bride To Be Ceremony : കരിക്ക് വെബ് സീരിസിലൂടെ മലയാളികളുടെ മുന്നിലേക്ക് എത്തി ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. താരം വിവാഹിതയാകാൻ ഒരുങ്ങുകായാണ് ഇപ്പോൾ. അടുത്തിടെ താരം തന്നെ എൻഗേജ്മെന്റ് ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

താരത്തിന്റെ പോസ്റ്റുകളിലൂടെ കിരണും പ്രേക്ഷകർക്ക് ഇപ്പോൾ വളരെ സുപരിചിതനാണ്. അമേയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ ബ്രൈഡ് ടു ബി ആഘോഷത്തിന്റെ ചിത്രങ്ങളാണ് ആരാധകരുമായി താരം പങ്കുവെച്ചത്. അമേയയുടെ സുഹൃത്തുക്കൾക്ക് ഒപ്പമുള്ള പുതിയ ചിത്രം കണ്ട് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്.

തന്റെ കല്യാണത്തെക്കുറിച്ച് ആരാധകരെ നിരന്തരം അറിയിക്കുന്ന താരം വിവാഹ വസ്ത്രം വാങ്ങുന്നതിന്റെ വീഡിയോയും ആരാധകരിലേക്ക് പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് കല്യാണത്തിന് വിളിക്കുന്നില്ല എന്ന ചോദ്യവുമായി എത്തിയത്. അടുത്തിടെ താരം കേരളത്തിന്റെ ട്രഡീഷണൽ ലുക്കിൽ സാരിയുടുത്ത് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇടക്കൊക്കെ ട്രഡീഷണൽ ലുക്ക് ആവാം എന്ന് ചോദ്യം ക്യാപ്ഷൻ നൽകിയാണ് ചിത്രം പങ്കുവെച്ചിരുന്നത്.

താരത്തിന്റെ പ്രണയത്തെക്കുറിച്ച് പിറന്നാൾ ദിവസമാണ് പരസ്യമാക്കിയത്. തന്റെ ജീവിതം പൂർണമാക്കിയ ഒരാളാണ് കിരൺ എന്നാണ് താരം അന്ന് വിശേഷിപ്പിച്ചത്. തുടർന്ന് കിരൺ കാനഡയിലേക്ക് പോയതിനെ തുടർന്ന് താരവും അങ്ങോട്ട് പോയിരുന്നു. ഇപ്പോൾ ആരാധകരുടെ മറ്റൊരു ചോദ്യം ഇനി കാനഡയിൽ തന്നെ സെറ്റിൽ ആവുകയാണോ കേരളത്തിൽ വരുമോ എന്നുള്ളതാണ്. എന്നാൽ താരം ഇതിനു മറുപടിയൊന്നും നിലവിൽ നൽകിയിട്ടില്ല. ഇപ്പോൾ താരത്തിന്റെ വിവാഹത്തിനായി ആരാധകരും കാത്തിരിക്കുകയാണ്.

Ameya MathewBride To BeBride To Be CeremonyKarikkuKarikku Fame Ameya Mathew Bride To Be Ceremony