Kamal Haasan Birthday Special Post By Daughters Shruti Haasan And Akshara Haasan : ഇന്ത്യൻ സിനിമയിലെ ഉലകനായകൻ കമലഹാസൻ്റെ എഴുപതാം പിറന്നാൾ ആയിരുന്നു നവംബർ ഏഴിന് ഇന്ന്,എല്ലാവരും ചേർന്ന് ആഘോഷിച്ചത്. നടനും, എഴുത്തുകാരനും, സംവിധായകനും, നൃത്തസംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിലൊക്കെ മികവ് തെളിയിച്ച വ്യക്തിത്വത്തിന് ഉടമയാണ് താരം. മൂന്നുവയസിലായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.
ബാലതാരമായി ‘കലത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്ന അദ്ദേഹം ഇപ്പോൾ ചലചിത്ര രംഗത്ത് ആറു പതിറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. ഈ ചിത്രത്തിന് തന്നെ താരത്തിന് മികച്ച ബാല നടനുള്ള സ്വർണ്ണ മെഡലും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യൻ സിനിമയിൽ 50 വർഷത്തിൽ അധികം പിന്നിടുന്ന അപൂർവ്വം ചില നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ്. കമൽഹാസൻ്റെ അടുത്തതായി വരാനിരിക്കുന്ന മണിരത്നത്തിൻ്റെ ചിത്രമായ ‘തഗ് ലൈഫിൽ’ ദുൽഖർ സൽമാനും അഭിനയിക്കുന്നുണ്ട്.
അതേസമയം ഇപ്പോൾ കമൽ ഹാസൻ പിറന്നാൾ ദിനത്തിൽ മക്കൾ പങ്കുവെച്ച വാക്കുകളാണ് സോഷ്യൽ മീഡിയയാകെ ഏറ്റെടുക്കുന്നത്. കമൽഹാസൻ്റെ മൂത്ത മകൾ ശ്രുതി തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പിതാവിനൊപ്പമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പങ്കിട്ടു. ഒരു ജിമ്മിൽ വെച്ചാണ് അവർ ഒരുമിച്ച് നിൽക്കുന്ന ഈ ഒരു ചിത്രം എടുത്തത്.
“ഹാപ്പി ബർത്ത്ഡേ അപ്പാ. നിങ്ങൾ ഒരു അപൂർവ രത്നമാണ്, നിങ്ങളുടെ അരികിലൂടെ നടക്കുന്നത് ജീവിതത്തിൽ ചെയ്യാൻ എനിക്ക് പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ്. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നില്ലെന്ന് എനിക്കറിയാം, പക്ഷേ നിങ്ങൾ എല്ലായ്പ്പോഴും അവരുടെ തിരഞ്ഞെടുത്ത കുട്ടിയായിരിക്കും, ഞാൻ എപ്പോഴും നിങ്ങളെ കാണുമ്പോൾ ആവേശഭരിതനാണ്. നിങ്ങൾ ചെയ്യുന്ന എല്ലാ മാന്ത്രിക കാര്യങ്ങളും കാണാൻ. ഇനിയും ഒരുപാട് പിറന്നാൾ ദിനങ്ങളും ആഘോഷങ്ങളും ഒരുപാട് സ്വപ്നങ്ങൾക്ക് ജീവൻ പകരുന്നു. നിന്നെ വളരെയധികം സ്നേഹിക്കുന്നു അച്ഛ.” മൂത്ത മകൾ ശ്രുതി ഇപ്രകാരം സോഷ്യൽ മീഡിയയിൽ കുറിച്ചു. കമൽഹാസൻ്റെ ഇളയ മകൾ അക്ഷരയും അച്ഛൻ്റെ പിറന്നാൾ ദിനത്തിൽ സ്പെഷ്യൽ പോസ്റ്റുമായി എത്തി.