Kalyani Priyadarshan Handover Key Of Ammakkilikoodu 50 Th Home : എറണാകുളം ആലുവയിൽ പ്രവർത്തിച്ചു വരുന്ന അമ്മക്കിളിക്കൂട് ഭവന നിർമാണ പദ്ദതിയിലൂടെ ഏകദേശം 50 വീടുകൾ കൈമാറിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്. എം എൽ എ അൻവർ സാദത്തിന്റെ മേൽനോട്ടത്തിലാണ് പരിപാടി ഭംഗിയായി പൂർത്തീകരിച്ചത്. തന്റെ മണ്ഡലത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഭർത്താവ് മരിച്ച സ്ത്രീകൾക്കാണ് വീട് കൈമാറിയത്.
സിനിമ നടി കല്യാണി പ്രിയദർശൻ അമ്പതാമത്തെ വീടിന്റെ താക്കോൽ കൈമാറിയത്. 2017 ഏപ്രിൽ 4ന് മലയാള ചലച്ചിത്ര താരം ജയറാം തുടക്കമിട്ട പദ്ദതിയായിരുന്നു ഇത്. ഇപ്പോൾ ഏകദേശം ശ്രീമൂലനഗരം പഞ്ചായത്തിൽ 50 വീടുകളാണ് കൈമാറ്റം പൂർത്തികരിച്ചത്. അമ്മക്കിളിക്കൂടിന്റെ പ്രധാന ലക്ഷ്യം മണ്ഡലത്തിലെ അമ്മമാർക്കും തങ്ങളുടെ കുടുബത്തിനും വേണ്ടിയാണ് ഒരുക്കിരിക്കുന്നത്.
സ്വന്തമായി സ്ഥലം ഉണ്ടായിട്ടും ഒരു വീട് എന്ന സ്വപ്നം വർഷങ്ങളോളം മനസ്സിൽ കാണുന്നവർക്കും അത് നിർമ്മിക്കാൻ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നവർക്കുമാണ് മുൻഗണന കൂടുതൽ നൽകുന്നത്. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് വീട് നിർമ്മിക്കാനുള്ള പണം സ്വരൂപിക്കാൻ സാധിച്ചത്. തനിക്കും തന്റെ മക്കൾക്കും വീട് എന്ന സ്വപ്നം നേടി നൽകിയവർക്ക് ശ്രീമൂലനഗരം സഫിയ നന്ദി പറഞ്ഞിരുന്നു. സ്വപ്നത്തിൽ പോലും നടക്കാത്ത ആഗ്രഹമാണ് ഇപ്പോൾ തങ്ങൾക്ക് ലഭിച്ചതെന്ന് സഫിയ വെക്തമാക്കി.
അൻപതാം വീടിന്റെ താക്കോൽ കൈമാറാൻ കഴിഞ്ഞതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ കല്യാണി നൽകി. നിലവിൽ മൂന്ന് വീടുകളുടെ നിർമ്മാണം തുടർന്ന് കൊണ്ടിരിക്കുകയാണ്. അമ്മക്കിളിക്കൂട് എന്ന പദ്ദതിയ്ക്ക് ഒരിക്കലും ഒരു അവസാനമുണ്ടാവില്ലെന്ന് എം എൽ എ അൻവർ സാദത്ത് വെക്തമാക്കി. ആലുവയുടെ ഹൃദയ പദ്ദതിയാണെന്നും, ജാതിയും മതവും നോക്കാതെ ആർക്കണോ അർഹതയുള്ളത് അവർക്ക് തീർച്ചയും ഈ പദ്ദതിയുടെ ഭാഗമാകാൻ കഴിയുമെന്നാണ് എം എൽ എ പറഞ്ഞത്.