അച്ഛൻ ഇല്ല.!! അമ്മക്ക് ഒപ്പം ലണ്ടൻ തെരുവിൽ ചുറ്റി കറങ്ങി കല്യാണി പ്രിയദർശൻ; അമ്മ – മകൾ സ്നേഹ നിമിഷങ്ങൾ ഏറ്റെടുത്ത് ആരധകർ.!! | Kalyani Priyadarshan And Lissy Lakshmi Super London Trip

Kalyani Priyadarshan And Lissy Lakshmi Super London Trip : എൺപതുകളിൽ മലയാള സിനിമ ലോകം അടക്കി വാണ താരസുന്ദരിയാണ് ലിസ്സി. മോഹൻലാലിനും മമ്മൂട്ടിക്കും ശങ്കറിനും മുകേഷിനുമൊപ്പമെല്ലാം സ്‌ക്രീനിൽ വിസ്മയം തീർത്ത ലിസ്സിയുടെ ഓരോ കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ അനശ്വരമായി തുടരുന്നതാണ്. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം ഇപ്പോൾ അഭിനയിക്കുന്നില്ല എങ്കിലും മലയാളികളുടെ മനസ്സിൽ ലിസ്സിക്ക് പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത്.

മലയാള സിനിമ ഹിറ്റുകൾ കൊണ്ട് സമ്പന്നമാക്കിയ സംവിധായകൻ പ്രിയദർശനയാണ് ലിസ്സി വിവാഹം കഴിച്ചത്. വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിന്നു എങ്കിലും സിസിഎൽ തുടങ്ങിയ ഇവന്റുകളിൽ താരം പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയയിലും ആക്റ്റീവ് ആണ് താരം. ഇപോഴിതാ മകളോടൊപ്പം വിദേശയാത്ര ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറൽ ആകുന്നത്. തെന്നിന്ത്യയിൽ മുൻ നിര നായികമാരിൽ ഒരാളാണ് പ്രിയദർശന്റെയും ലിസ്സിയുടെയും മകൾ കല്യാണി.

തെലുങ്ക് ചിത്രമായ ഹലോയിലൂടെയാണ് കല്യാണി സിനിമയിലേക്ക് പ്രവേശിച്ചത്. പിന്നീട് ഹീറോ എന്ന തമിഴ് ചിത്രത്തിൽ നായികായി എത്തിയ താരത്തിന്റെ മലയാളത്തിലെ ആദ്യ ചിത്രം ദുൽഖറിന്റെ നായികയായി എത്തിയ വരനെ ആവശ്യമുണ്ട് ആണ്. ഒരുപാട് കാലങ്ങൾക്ക് ശേഷം ശോഭന തിരിച്ചു വരവ് നടത്തിയ ചിത്രം കൂടിയായിരുന്നു അത്.

അതിനു ശേഷം തല്ലുമാല, ഹൃദയം, ബ്രോ ഡാഡി, മരയ്ക്കാർ എന്നീ ചിത്രങ്ങളിലും താരം നായികയായി. മലയാളികൾ ഏറെ സ്നേഹിച്ചിരുന്ന താരദമ്പതികളുടെ മകൾ എന്ന നിലയിലും മികച്ച സ്വീകരണമാണ് കല്യാണിക്ക് മലയാളത്തിൽ ലഭിച്ചത്. അമ്മയെപ്പോലെ തന്നെ മലയാളികളുടെ പ്രിയ നായികാതാരമായി മാറിയിരിക്കുകയാണ് കല്യാണി. ലണ്ടനിൽ കറങ്ങി നടക്കുന്ന തരത്തിന്റെയും താരപുത്രിയുടെയും ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. മം ആൻഡ് ഡോട്ടർ ട്രിപ്പ്‌ എന്ന അടിക്കുറിപ്പോടെ ലിസ്സി തന്നെയാണ് ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.