Kalidas Jayaram Wedding Invitation : ജയറാം – പാർവതി ഇഷ്ട ജോഡികൾ മൂത്ത മകൻ കാളിദാസ് ജയറാം മലയാളികൾക്ക് എല്ലാം പ്രിയപ്പെട്ടവനാണ്.ഹേറ്റേഴ്‌സ് ഇല്ലാത്ത താരജോഡികളായ പാർവതിയുടെയും ജയറാമിന്റെയും അതേ പാതയിൽ സിനിമയിലേക്ക് എത്തിയ കാളിദാസ് ഇന്ന് മലയാളം, തമിഴ് സിനിമകളിൽ സജീവ സാന്നിധ്യമാണ്.
താരം കമൽഹാസൻ ചിത്രമായ വിക്രത്തിലെ റോൾ ഏറെ ശ്രദ്ധേയമായി.ഇപ്പോൾ താരം വിവാഹം സംബന്ധിച്ച പുത്തൻ ഒരു ഹാപ്പി ന്യൂസാണ് ശ്രദ്ധേയമാകുന്നത്.കാളിദാസ് – തരണി വിവാഹത്തിനായി വെയിറ്റ് ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത പങ്കിടുകയാണ് കാളിദാസ് ഇപ്പോൾ.
കാളിദാസ് വിവാഹത്തിനുള്ള ആദ്യത്തെ ക്ഷണകത്ത് ഇപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് നൽകിയിരിക്കുകയാണ്.ജയറാമും പാർവതിയും കാളിദാസും നേരിട്ടു എത്തിയാണ് മുഖ്യമന്ത്രി സ്റ്റാലിനെയും കുടുംബത്തെയും വിവാഹത്തിനായി ക്ഷണിച്ചത്.
വിവാഹ ക്ഷണകത്ത് നൽകുന്ന ചിത്രവും താരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു.മാസങ്ങൾ മുൻപാണ് തരിണിയും കാളിദാസും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. നിലവിൽ സിനിമകളിൽ സജീവമായിട്ടുള്ള കാളിദാസിന്റെ വരാനിരിക്കുന്ന പ്രൊജക്റ്റ് “അവൾ പേയർ രജനി”യാണ്.അതേസമയം ചെന്നൈയിലെ പ്രമുഖയായ മോഡലാണ് കാളിദാസിന്റെ ജീവിതസഖിയാകുന്ന തരിണി കലിംഗരായര്‍.