Kalidas Jayaram Fiancee Tarini Kalingarayar Birthday Wish By Parvathy Jayaram : മലയാളി പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതിമാരായ ജയറാമിന്റെയും പാർവതി ജയറാമിന്റെയും മകനാണ് കാളിദാസ്. കാളിദാസും പ്രേക്ഷകരുടെ പ്രിയതാരം തന്നെ. ബാല താരമായി സിനിമയിലേക്ക് കടന്നുവന്ന കാളിദാസ് പിന്നീട് മലയാള സിനിമയിലും തെലുങ്ക് സിനിമകളിലും അഭിനയിച്ചു. കൊച്ചു കൊച്ചു സന്തോഷങ്ങൾ, യാത്രക്കാരുടെ
ശ്രദ്ധയ്ക്ക്, എൻ്റെ വീട് അപ്പൂൻ്റേം, പൂമരം, മിസ്റ്റർ & മിസിസ് റൗഡി, അർജൻറീന ഫാൻസ്, കാട്ടൂർക്കടവ്, ഹാപ്പി സർദാർ തുടങ്ങിയവയെല്ലാം കാളിദാസൻ അഭിനയിച്ച ചിത്രങ്ങളിൽ ചിലതാണ്. തന്റെ എല്ലാ വിശേഷങ്ങളും ഔദ്യോഗിക പേജിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. കാളിദാസിന്റെ ജീവിത സഖിയാവാൻ പോകുന്ന പെൺകുട്ടിയാണ് തരിണി കലിംഗയർ. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയവും
കഴിഞ്ഞിരുന്നു. തരിണിയെ തന്റെ ജീവിത പങ്കാളിയായി കൂടെ കൂട്ടാനുള്ള തീരുമാനം കാളിദാസ് തന്നെയാണ് ഔദ്യോഗിക പേജിലൂടെ പ്രേക്ഷകരെ അറിയിച്ചത്. ഈ വാർത്ത ആരാധകരും ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. തുടർന്ന് തരിണിയോടൊപ്പം ഉള്ള ജയറാമിന്റെയും കുടുംബത്തെയും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതാ തരിണിയുടെ പിറന്നാൾ ദിനത്തിൽ
ആശംസകൾ ആയി എത്തിയിരിക്കുകയാണ് കാളിദാസ് ജയറാമും അമ്മ പാർവതി ജയറാമും. മകളോടൊപ്പം ഉള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു കൊണ്ടാണ് പാർവതി പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. ” Happy Birthday to our little” എന്നാണ് പങ്കുവച്ച ചിത്രത്തിന് താഴെ പാർവതി രേഖപ്പെടുത്തിയിരിക്കുന്നത്. കാളിദാസ് ആവട്ടെ തരിണിയോടൊപ്പം ഉള്ള ചിത്രത്തിനു താഴെയായി ”Happy birthday lil trouble maker” എന്നാണ് എഴുതിയിരിക്കുന്നത്. ഇരുവരും പങ്കിട്ട ചിത്രത്തിന് താഴെയായി നിരവധി ആരാധകരാണ് തരിണിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. മോഡലിംഗ് രംഗത്ത് സജീവസാന്നിധ്യമാണ് തരിണി. ബെസ്റ്റ് ഫാഷൻ മോഡലിനുള്ള 2023 ലെ അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.