തെച്ചി ചെടി പൂവിടാൻ എളുപ്പ വഴി…!!

0

തെച്ചി ചെടി പൂവിടാൻ എളുപ്പ വഴി…!! ചെത്തി എന്ന് അറിയപ്പെടുന്ന ഈ ചെടി തെച്ചി, തെറ്റി എന്നീപേരുകളിലും ചില പ്രദേശങ്ങളിൽ അറിയപ്പെടുന്നു. ഏഷ്യൻ സ്വദേശിയും മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു കുറ്റിച്ചെടിയാണിത്. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ തെച്ചി എന്ന പേരിലും വിളിയ്ക്കുന്നു. ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ്‌ കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികൾ ഉണ്ട്. ആഫ്രിക്കൻ മുതൽ തെക്കു കിഴക്ക് ഏഷ്യ വരെ ഈ ചെടിയുടെ ഏകദേശം നാനൂറോളം വിവിധ വർഗ്ഗങ്ങൾ കണ്ടുവരുന്നു.

ഉയരത്തിന്റെ അടിസ്ഥാനത്തിൽ ചെത്തികളെ രണ്ടായി തരം തിരിയ്ക്കാം. കേരളത്തിലെ മലബാർ മേഖലകളിലെ ചില ഉൾനാടുകളിൽ വലിയ ചെത്തി മരങ്ങളെ കരവീരകം എന്ന് വിളിക്കാറുണ്ട്. ഇതു രണ്ടും കൂടാതെ പൂങ്കുലയിൽ തീരെ കുറവ് പൂക്കൾ ഉള്ളതും പൂവിന് അല്പം വലിപ്പം കൂടിയതുമായ കാട്ടു ചെത്തിയും ഉണ്ട്. ഔഷധ ഗുണമുള്ള ഇത് ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്.

പ്രത്യേക പരിപാലനമൊന്നും കൂടാതെ വളരുന്ന ഒരു ചെടിയായതിനാൽ ചെത്തിയെ മിക്കവാറും എല്ലാ പൂന്തോട്ടങ്ങളിലും അലങ്കാരച്ചെടിയായി വളർത്താറുണ്ട്. കേരളീയ ക്ഷേത്രങ്ങളിൽ പൂജയ്ക്കും മാലകെട്ടാനുമൊക്കെയായി ചെത്തിപ്പൂക്കൾ ഉപയോഗിയ്ക്കാറുണ്ട്. ഇതിന്റെ കായ് പഴുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Shemiz SK ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്…