Jude Anthany Blessed Moment With Rajinikanth : 2023 ൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജൂഡ് ആന്റണി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയാണ് 2018. 2018,ഈ അടുത്ത് മലയാളത്തിലിറങ്ങിയ മികച്ച സിനിമകളിൽ ഒന്നായിരുന്നു. ഇന്ത്യയിൽ നിന്ന് ഓസ്കാർ എൻട്രി ലഭിച്ച സിനിമകളിൽ ഒന്നായിട്ടാണ് മലയാളത്തിലെ 2018 ലോക സിനിമകളിൽ ഇന്ന് അടയാളപ്പെടുന്നത്.
2018 നെ കുറിച്ച് തമിഴ് മന്നൻ രജനീകാന്ത് സംവിധായകൻ ജൂഡ് ആന്റണിയുമായി നടത്തിയ ചർച്ചയ്ക്കിടയിലെ പരാമർശമാണ് വൈറലാകുന്നത്. ജൂഡ് നിങ്ങൾ എങ്ങിനെയാണിത് ഷൂട്ട് ചെയ്തത്. വളരെ നല്ലൊരു വർക്ക്. പോയി ഓസ്കാർ കൊണ്ടുവരൂ… എന്നതായിരുന്നു തലപതിക്ക് ജൂഡ് ആന്റണിയോട് പറയാനുണ്ടായിരുന്നത്. ജൂഡ് ആന്റണി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച രജനീകാന്തു മായുള്ള ചിത്രങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി കഴിഞ്ഞു.
അഖിൽ ധർമ്മരാജനെ തിരക്കഥയിൽ ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, നരൻ, വിനീത് ശ്രീനിവാസൻ, ലാൽ തുടങ്ങിയ പ്രമുഖ ബഹുമുഖ പ്രതിഭകൾ അണിനിരന്ന സിനിമയായിരുന്നു 2018. നോബിൻ പോളാണ് ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തിരിക്കുന്നത്. അഖിൽ ജോർജിന്റെ സിനിമാട്ടോഗ്രാഫിയിൽ ഒരുങ്ങിയ ചിത്രം വേണു കുന്നപ്പിള്ളി,ആന്റ്റോ ജോസഫ് എന്നിവരാണ് മലയാളികൾക്ക് ഏറ്റവും കൂടുതൽ തങ്ങളുടെ ജീവിതത്തോട് ചേർത്തു നിർത്താൻ കഴിയുന്നതും തങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഒരു ഓർമ്മ പുതുക്കലും കൂടിയായിരുന്നു 2018.
ഇന്നിപ്പോൾ ഇതാ ലോക ചലച്ചിത്ര ബഹുമതിയായ ഓസ്കാറിൽ എത്തിനിൽക്കുന്നു 2018. ഇത് പൂർണ്ണമായും ഇന്ത്യയുടെ തന്നെ അഭിമാന നിമിഷമാണ്. ഈ അവസരത്തിലാണ് തമിഴ് മന്നൻ രജനികാന്തിന്റെ അഭിനന്ദനം വൈറലാകുന്നത്. ഈ ഓസ്കാർ എൻട്രി വലിയ പ്രതീക്ഷയോടെയാണ് മലയാളികൾ നോക്കിക്കാണുന്നത്.