വിവാഹശേഷം ആദ്യത്തെ ഓണം; മക്കൾക്കും മരുമക്കൾക്കും ഒപ്പം ഓണമുണ്ട് ജയറാമേട്ടൻ, ആഘോഷങ്ങൾക്കായി ലണ്ടനിൽ നിന്നും പറന്നെത്തി ചക്കിയും ചെക്കനും.!! | Jayaram And Family Onam Celebration

Jayaram And Family Onam Celebration : മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ ജയറാം. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇടയ്ക്കിടെ റീൽ വീഡിയോസും തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആയി ആരാധകരുടെ മുന്നിലേക്ക് എത്താറുണ്ട്. ഓണം ആഘോഷിക്കുന്ന ഈ വേളയിൽ നിരവധി താരങ്ങളാണ് തങ്ങളുടെ ഓണവിശേഷങ്ങളും ചിത്രങ്ങളുമായി ആരാധകർക്ക് മുൻപിലേക്ക് എത്തിയത്.

അതിൽ ഏറ്റവും രസകരമായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ജയറാം. താരത്തിന്റെതായി വൈറലായിരിക്കുന്നത് വെറുതെ മുണ്ടുടുത്ത് ഓണം ആശംസിക്കുന്നതിന് പുറമേ ഒറ്റയ്ക്ക് പൂക്കളമൊരുക്കി അത് റീൽ വീഡിയോയിലൂടെ ആരാധകർക്ക് മുൻപിലേക്ക് പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിൽ കയ്യടി നേടിയിരിക്കുകയാണ് താരം ഇപ്പോൾ. സൗകര്യത്തോടെ പൂക്കളം ഒരുക്കുന്നതിനായി ഷോർട്ട്സ് ധരിച്ചാണ് താരം നിലത്ത് പൂക്കളം ഒരുക്കിയത്. തുടർന്ന് മുണ്ടെടുത്ത് ഒരുങ്ങി കുടുംബത്തോടൊപ്പം ഉള്ള ഓണ ചിത്രവും ആരാധകർക്ക് ആയി പങ്കുവെച്ചു.

നിരവധി ആരാധകരാണ് ജയറാമിന്റെ ഈ പ്രവർത്തിയെ പ്രശംസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ എത്തിയത്. വീഡിയോയ്ക്ക് ചുവടെ രസകരമായ കമന്റുകളുമായും ആരാധകർ എത്തിയിട്ടുണ്ട്. വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മലയാളത്തിലെ പ്രമുഖ താരങ്ങളായ സുരേഷ് ഗോപി ദുൽഖർ സൽമാൻ മോഹൻലാൽ കൃഷ്ണകുമാർ ഇന്ദ്രജിത്ത് സുകുമാരൻ എന്നിങ്ങനെ നിരവധി താരങ്ങൾ മലയാളികൾക്ക് ഓണാശംസകൾ എത്തിയെങ്കിലും ഇത്തരം രസകരമായ ഒരു ആശംസയുമായി ആരും തന്നെ എത്തിയില്ല എന്ന് വേണം പറയാൻ.

തമിഴ് സൂപ്പർതാരം കമൽഹാസനും തിരുവോണ ദിനത്തിൽ ആശംസകളുമായി എത്തിയത് ശ്രദ്ധ നേടി. ജയറാമിന്റെ ഈ പ്രവർത്തി കണ്ട് തികച്ചും സാധാരണക്കാരിൽ ഒരാളാണ് താരം എന്നാണ് ആരാധകർ പറയുന്നത്. പൂക്കളം എല്ലാം ഇട്ടുകഴിഞ്ഞ് ഒരു നിൽപ്പുണ്ട് സാറേ കിടിലൻ എന്നാണ് ഒരു ആരാധകന്റെ കമന്റ്.

JayaramJayaram And FamilyJayaram And Family Onam CelebrationOnamOnam Celebration